Home Featured കോവിഡ് മരണങ്ങൾ : വിറങ്ങലിച്ച് ബംഗളുരു ,കൂസലില്ലാതെ ജനങ്ങൾ :വികാസ സൗധയും മുഖ്യമന്ത്രിയുടെ ഓഫീസും ഉൾപ്പെടെ അടച്ചുപൂട്ടി .

കോവിഡ് മരണങ്ങൾ : വിറങ്ങലിച്ച് ബംഗളുരു ,കൂസലില്ലാതെ ജനങ്ങൾ :വികാസ സൗധയും മുഖ്യമന്ത്രിയുടെ ഓഫീസും ഉൾപ്പെടെ അടച്ചുപൂട്ടി .

by admin

ബംഗളുരു : തുടർച്ചയായ ദിവസങ്ങളിൽ കോവിഡ് രോഗികൾ ക്രമാതീതമായി കൂടുകയും കോവിഡ് മരങ്ങൾ അധികരിക്കുകയും ചെയ്തതോടെ ബംഗളുരു അക്ഷരാർത്ഥത്തിൽ കോവിഡ് ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് . കഴിഞ്ഞ 24 മണിക്കൂറിൽ നഗരത്തിൽ മാത്രം 138 പേർക്കാണ് കോവിഡ് സ്ഥിതീകരിച്ചതു , ഇന്നലെ മാത്രം നഗരത്തിൽ 7 പേർ കോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു .

ജൂൺ പതിനേഴിന് 208 കണ്ടെയിൻമെന്റ്റ് സോണുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇത് ജൂൺ പതിനെട്ടിലേക്ക് എത്തുമ്പോൾ 239 ആയി ഉയർന്നു. ഒരു ദിവസത്തിൽ കണ്ടൈൻമെന്റ് സോണുകൾ ക്രമാതീതമായി വർധിച്ചതോടെ സാഹചര്യങ്ങൾ നിയന്ത്രിക്കാൻ പാടുപെടുകയാണ് സർക്കാർ . അന്യ സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നുമായി വന്ന വലിയ വിഭാഗം പേരിലും കോവിഡ് സ്ഥിതീകരിച്ചതിനാൽ സർക്കാർ മാർഗ നിർദ്ദേശങ്ങൾ ശക്തപ്പെടുത്തിയിരുന്നു , തീവ്ര ബാധിത പ്രദേശങ്ങളിൽ നിന്നും(തമിഴ് നാട് ,ഡൽഹി ) വരുന്നവർക്ക് 3 ദിവസത്തെ സർക്കാർ ക്വാറന്റൈൻ നിർബന്ധമാക്കുകയും മഹാരാഷ്ട്രയിൽ നിന്നും വരുന്നവർക്ക് പഴയത് പോലെ 7 ദിവസം തെന്നെ സർക്കാർ ക്വാറന്റൈൻ തുടരും .

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം    

മുഖ്യമന്ത്രി ശ്രീ ബി എസ് യെദ്യുരപ്പയുടെ വീട്ടിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് വെള്ളിയാഴ്ച അടച്ചു പൂട്ടി . ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് കോൺസ്റ്റബിളിന്റെ ഭർത്താവിന് കോവിഡ് സ്ഥിതീകരിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ വസതിയിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് വെള്ളിയാഴ്ച അടച്ചു പൂട്ടിയത് .
ഫുഡ് ആൻഡ് സിവിൽ സപ്ലൈസ് ഡിപ്പാർട്ടമെന്റ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് വികാസ സൗദയുടെ കാര്യാലയവും വ്യാഴാഴ്ച അടച്ചിരുന്നു .

239 കണ്ടൈൻമെൻറ് സോണുകൾ : കുരുക്ക് മുറുക്കി കർണാടക

പൊതു ഇടങ്ങൾ ഇപ്പോൾ ജനങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് , സാമൂഹിക അകലം പോലും പാലിക്കാതെ കണ്ടൈൻമെൻറ് സോണുകളിൽ ഉൾപ്പെടെ പൊതുജങ്ങളുടെ ഇടപെടലുകൾ സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ് . മാസ്ക് ധരിക്കാത്തതിന്റെ പേരിൽ ബിബിഎംപി മാർഷലുകൾ പിരിച്ചെടുത്തത് വാൻ തുകയാണ് . അതീവ ജാഗ്രത പുലർത്തേണ്ട ഈ സമയത്തു ജനങളുടെ നിരുത്തരവാദിത്വ പരമായ ഇടപെടലുകൾ നഗരത്തിലെ സാഹചര്യത്തെ കൂടുതൽ വഷളാക്കുമെന്നാണ് നിഗമനം.

കർണാടകയിൽ പുതിയ 337 കേസുകൾ:8000 കടന്നു :ബംഗളുരുവിൽ മാത്രം 138 കേസുകൾ 7 മരണവും

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group