Home covid19 കോവിഡ് : നൂറു വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ ആരോഗ്യ, സാമ്പത്തിക സ്ഥിതി; റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

കോവിഡ് : നൂറു വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ ആരോഗ്യ, സാമ്പത്തിക സ്ഥിതി; റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

by admin

മുംബൈ: ഉത്പാദനം,തൊഴില്‍,ക്ഷേമം എന്നിവയ്ക്ക് അഭൂതപൂര്‍വമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച കൊവിഡ് കഴിഞ്ഞ നൂറ് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം ആരോഗ്യ-സാമ്പത്തിക പ്രതിസന്ധിയാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഗുപ്ത. ആഗോള മൂല്യശൃംഖലയെ കോവിഡ് ബാധിച്ചുവെന്നും ലോകത്തെ നിലവിലുള്ള സാഹചര്യത്തെ കോവിഡ് തകിടം മറിച്ചെന്നും ശക്തികാന്ത ദാസ് അഭിപ്രായപ്പെട്ടു. വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ഏഴാമത് എസ്ബിഐ ബാങ്കിങ് ആന്‍ഡ് ഇക്കണോമിക് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊറോണ വൈറസിന്റെ വ്യാപനത്തോടെ നമ്മുടെ സാമ്ബത്തിക മേഖല നേരിടുന്നത് ഏറ്റവും വലിയ പരീക്ഷണത്തെയാണ് രാജ്യത്തെ സമ്ബദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയാണ് ആര്‍ബിഐയുടെ മുഖ്യലക്ഷ്യമെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി. രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരുന്നതിനായി റിസര്‍വ് ബാങ്കിന്റെ നേതൃത്വത്തില്‍ നിരവധി സുപ്രധാന മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. ഇതിനകംതന്നെ ഈ നയങ്ങള്‍ ഫലം കണ്ടതായും അദ്ദേഹം പറഞ്ഞു.

ജീവനക്കാരില്‍ ഒരാളുടെ ബന്ധുവിന് കൊവിഡ്; മൈസൂര്‍ കൊട്ടാരം അടച്ചു, ശനിയും ഞായറും അണുനശീകരണം

വളര്‍ച്ചയുടെ മാന്ദ്യം പരിഹരിക്കാനാണ് റിവേഴ്സ് റിപ്പോ നിരക്കുകള്‍ കുറച്ചത്. ആറംഗ ധനകാര്യ നയ സമിതി റിപ്പോ നിരക്ക് 115 ബേസിസ് പോയിന്‍റ് കുറയ്ക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. അതിനാല്‍ 2019 ഫെബ്രുവരി മുതല്‍ ആര്‍‌.ബി‌.ഐ ഏറ്റെടുത്ത മൊത്തം നിരക്ക് കുറയ്ക്കല്‍ 250 ബേസിസ് പോയിന്‍റുകളാണെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു.

‘റൂമില്‍ മാത്രമല്ല, ശരീരത്തെയും കൂളാക്കും’ ശരീരത്തില്‍ ധരിക്കാന്‍ സാധിക്കുന്ന എസിയും വിപണയില്‍

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group