Home Featured കംപ്ലീറ്റ് സെറ്റ് അപ്പില്‍ ഒരു എസ്ബിഐ ബാങ്ക് ശാഖ; വ്യാജന്‍ എന്നറിഞ്ഞ നാട്ടുകാര്‍ ഞെട്ടി; ഒടുവില്‍ സംഭവിച്ചത്!

കംപ്ലീറ്റ് സെറ്റ് അപ്പില്‍ ഒരു എസ്ബിഐ ബാങ്ക് ശാഖ; വ്യാജന്‍ എന്നറിഞ്ഞ നാട്ടുകാര്‍ ഞെട്ടി; ഒടുവില്‍ സംഭവിച്ചത്!

by admin

ചെന്നൈ : തമിഴ്‌നാട്ടില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വ്യാജ ശാഖ ആരംഭിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.കടലൂര്‍ ജില്ലയിലെ പന്റുത്തിയിലാണ് സംഭവം.കമല്‍ ബാബു എന്നയാളാണ് ഇതിന്റെ മുഖ്യസൂത്രധാരന്‍ . ഇയാള്‍ മുന്‍ ബാങ്ക് ജീവനക്കാരായ മാതാപിതാക്കളുടെ മകനാണ്. കമലിനെ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തതായി പന്‍രുതിയിലെ പോലീസ് ഇന്‍സ്പെക്ടര്‍ അംബേത്കര്‍ പറഞ്ഞു.

പന്‍റുട്ടിയില്‍തന്നെ പ്രിന്റിങ് പ്രസ് നടത്തുന്നയാളുടെയും റബര്‍ സ്റ്റാമ്ബുകള്‍ നിര്‍മിക്കുന്നയാളുടെയും സഹായത്തോടെ തൊഴില്‍ രഹിതനായ കമല്‍ ബാബു തട്ടിപ്പെന്ന് പോലീസ് പറയുന്നു.

ബാങ്കില്‍ വന്ന ഒരു ഉപഭോക്താവിന് തോന്നിയ ‌ സംശയമാണ് ഈ വന്‍ തട്ടിപ്പ് പുറംലോകം അറിയാന്‍ ഇടയായതെന്ന് അന്വേഷണ സംഘം അറിയിച്ചു. പന്‍ റുട്ടിയില്‍ മൊത്തം രണ്ട് ശാഖകളാണ് എസ്.ബി.ഐ.യ്ക്കുള്ളത്. ഇതില്‍ ഒരു ശാഖയുടെ മാനേജരോട് മൂന്നാം ശാഖ തുറന്നിട്ടുണ്ടോയെന്ന് ഉപഭോക്താവ്‌ അന്വേഷിച്ചതോടെയാണ് ബാങ്കധികൃതര്‍ ഇതേക്കുറിച്ച്‌ അന്വേഷിച്ചത്.ഇതേ തുടര്‍ന്നാണ് തട്ടിപ്പ് പുറത്ത് വരുന്നത് .

അതേസമയം , മൂന്നുമാസം മുന്‍പ് ആരംഭിച്ച ശാഖയില്‍ ഇതുവരെ ആരും നിക്ഷേപം നടത്തിയിരുന്നില്ല. ചെറിയ വാടകമുറിയില്‍ ആരംഭിച്ചബാങ്കില്‍ ഇവര്‍ തന്നെയായിരുന്നു ജീവനക്കാരായി ഉണ്ടായിരുന്നത് . ബാങ്കിന്റെ പേരിലുള്ള നിക്ഷേപ രസീതുകള്‍, പണം അടയ്ക്കുന്നതിനുള്ള രസീതുകള്‍ എന്നിവയടക്കമുള്ള വ്യാജ രേഖകള്‍ ഇവിടെനിന്നും പോലീസ് പിടിച്ചെടുത്തു.

കമല്‍ ബാബുവിന്റെ അച്ഛന്‍ 10 വര്‍ഷം മുമ്ബ് മരിച്ചു, അമ്മ രണ്ട് വര്‍ഷം മുമ്ബ് ബാങ്കില്‍ നിന്ന് വിരമിച്ച വ്യക്തിയാണ് .

ജീവനക്കാരില്‍ ഒരാളുടെ ബന്ധുവിന് കൊവിഡ്; മൈസൂര്‍ കൊട്ടാരം അടച്ചു, ശനിയും ഞായറും അണുനശീകരണം

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group