Home covid19 ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കോൺസ്റ്റബിളിന് കോവിഡ് :ബംഗളുരുവിൽ കോടതി അടച്ചു

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കോൺസ്റ്റബിളിന് കോവിഡ് :ബംഗളുരുവിൽ കോടതി അടച്ചു

by admin

ബെംഗളുരു : കോടതി വളപ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബെംഗളുരുവിലെ മയോ ഹാൾ കോംപ്ലക്സിലുള്ള അഡീഷണൽ ചീഫ് മെട്രോപൊളിറ്റിൻ മജിസ്ട്രേറ്റ് (11) കോടതിയുടെ പരിസരം വ്യാഴാഴ്ച അടച്ചു പൂട്ടി. വ്യാഴാഴ്ച മുതൽ രണ്ടു ദിവസത്തേക്കാണ് കോടതി അടച്ചു പൂട്ടാൻ ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഉത്തരവിട്ടത്. കോടതി സമുച്ഛയം മുഴുവൻ അണുവിമുക്തമാക്കിയതിന് ശേഷമായിരിക്കും പ്രവർത്തനം തുടങ്ങുക.

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം         

അടിയന്തിര സാഹചര്യമുള്ള കേസുകൾ വീഡിയോ കോൺഫറൻസ് വഴി കേൾക്കുകയും നടപടികൾ കൈക്കൊള്ളുമെന്നും ബെംഗളുരു പ്രിൻസിപ്പൽ സിറ്റി സിവിൽ ആന്റ് സെഷൻ ജഡ്ജി അറിയിച്ചു.

ജൂൺ 1 ന് കോടതിക്കു മുന്നിൽ ഹാജരാക്കിയ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരു തവണ സീൽ ഡൗൺ ചെയ്തിരുന്നു. ഹെന്നൂർ പോലീസ് സ്റ്റേഷനിൽ നിന്ന് കോടതിയിലേക്ക് പ്രതിയെ കൊണ്ട് പോലീസുകാരനാണ് കഴിഞ്ഞ ബുധനാഴ് കോവിഡ് സ്ഥിരീകരിച്ചത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group