Home covid19 239 കണ്ടൈൻമെൻറ് സോണുകൾ : കുരുക്ക് മുറുക്കി കർണാടക

239 കണ്ടൈൻമെൻറ് സോണുകൾ : കുരുക്ക് മുറുക്കി കർണാടക

by admin

ബെംഗളുരു (19.06.2020) :കോവിഡ് വ്യാപനത്തെ തുടർന്ന് ബിബിഎംപി പരിധിയിൽ പുതുതായി 31 കണ്ടെയിൻമെന്റ്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു.

ജൂൺ പതിനേഴിന് 208 കണ്ടെയിൻമെന്റ്റ് സോണുകളായിരുന്നു ഉണ്ടായിരുന്നത്. ഇത് ജൂൺ പതിനെട്ടിലേക്ക് എത്തുമ്പോൾ 239 ആയി ഉയർന്നു.ഒരാൾക്ക് രോഗം സ്ഥിരീകരിച്ചാൽ അവിടെകണ്ടെയിൻമെന്റ്റ് സോണായി പ്രഖ്യാപിക്കുന്നത് 28 ദിവസത്തേക്കാണ്. ഈ സ്ഥലങ്ങളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ ഇളവുകൾ ലഭിക്കും. കോവിഡ് പൊസിറ്റീവ് കേസുകൾ തുടർന്നും റിപ്പോർട്ട് ചെയ്യുന്നതിനാൽ ചില മേഖലകൾ ഇപ്പോഴും

കണ്ടെയിൻമെന്റ്റ് സോണുകളായി തുടരുകയാണ്. 277 നിയന്ത്രിത മേഖലകളായിരുന്നു നഗരത്തിൽ ഇതു വരെ ഉണ്ടായിരിന്നത്. കോവിഡ് കേസുകളുടെ എണ്ണം കുറയുന്നതിനനുസരിച്ച് 38 സോണുകൾ ഒഴിവാക്കപ്പെട്ടു.

ഇതു വരെ ബെംഗളുരു നഗരത്തിൽ രോഗം സ്ഥിരീകരിക്കപ്പെട്ടത് 851 പേർക്കാണ്. ഇതിൽ 378 പേർക്ക് രോഗം ഭേദമയി. 423 പേരാണ് ചികിത്സയിലുള്ളത്. 50 പേർ കോവിഡ് ബാധിച്ച മരണപ്പെട്ടു.

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം   

ജൂൺ പതിനെട്ടാം തീയതി ബിബിഎംപി കോവിഡ് വാർ റൂം പുറത്തിറക്കിയ പുതുക്കിയ കണ്ടെയിൻമെന്റ്റ് സോണുകളുടെ മാപും മറ്റു വിവരങ്ങളും താഴെ കൊടുക്കുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group