Home covid19 സംസ്ഥാനത്ത് നവംബര്‍ 17 മുതല്‍ കോളേജുകൾ തുറക്കും

സംസ്ഥാനത്ത് നവംബര്‍ 17 മുതല്‍ കോളേജുകൾ തുറക്കും

by admin

ബെംഗളൂരു: സംസ്ഥാനത്ത് നവംബര്‍ 17 മുതല്‍ കോളജുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി. സ്വമേധയാ കോളജുകളില്‍ വന്ന് പഠിക്കാന്‍ വിദ്യാര്‍ഥികളെ അനുവദിക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോളജുകളില്‍ വന്ന് പഠിക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ല.

സാമൂഹ്യ മാധ്യമങ്ങളില്‍ ആക്ഷേപിച്ചാല്‍ 5 വര്‍ഷം തടവ്‌; പൊലീസ്‌ ആക്‌ട്‌ ഭേദഗതി ചെയ്യും, 118-എ വകുപ്പ് കൂട്ടിച്ചേര്‍ക്കും

ക്ലാസില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ സമ്മതപത്രം കൊണ്ടുവരണം. അല്ലാത്തപക്ഷം നിലവിലെ പോലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാവുന്നതാണെന്നും അശ്വത് നാരായണന്‍ പറഞ്ഞു. കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ അനുവദിച്ച് രാജ്യത്തെ പൂര്‍വ്വസ്ഥിതിയിലേക്ക് മാറ്റുന്നതിനുളള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍

കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷവും ഐടി കമ്ബനികള്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം തുടർന്നേക്കും.

അൺലോക്ക് മാര്‍ഗനിര്‍ദേശത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയിൽ തീരുമാനിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് കര്‍ണാടക സര്‍ക്കാരിന്റെ ഈ തീരുമാനം.

നടുറോഡിൽ എട്ടു കോടി രൂപയുടെ കൊള്ള; റെഡ്മി മൊബൈൽ ശേഖരം ലോറിയിൽ നിന്ന് മോഷണം പോയി

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group