തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിനടുത്ത് ദേശിയ പാതയില്‍ കണ്ടെയ്‌നര്‍ ലോറി തടഞ്ഞു നിര്‍ത്തി കോടിക്കണക്കിന് രൂപയുടെ മൊബൈല്‍ ഫോണ്‍ കൊള്ളയടിച്ചു. റെഡ്മി കമ്ബനിയുടെ എട്ട് കോടി രൂപ വിലമതിക്കുന്ന മൊബൈല്‍ ഫേണ്‍ ശേഖരമാണ് കൊള്ളയടിച്ചത്.
ബാംഗ്ലൂർ ഡിവിഷനിലെ 11 റെയിൽവേ സ്റ്റേഷനിൽ കൂടി പ്ലാറ്റുഫോം ടിക്കറ്റ് ചാർജ് ഉയർത്തി
ചെന്നൈ പൂനമല്ലിയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ലോറിയാണ് കൊള്ളയടിച്ചത്. ലോറിയിലുണ്ടായിരുന്ന അരുണ്‍, സതീഷ് കുമാര്‍ എന്നീ ഡ്രൈവര്‍മാരെ മര്‍ദിച്ച ശേഷമാണ് കൊള്ളയടിച്ചത്. ഇരുവരെയും കൃഷ്ണഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കോളേജുകൾ തുറക്കാൻ ഒരുങ്ങി കർണാടക സർക്കാർ
ഹൊസൂര്‍ ഡിവൈഎസ്പി മുരളിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് അന്വേഷിക്കുന്നത്.