Home covid19 ബംഗളുരുവിൽ ക്വാറന്റൈൻ ഇനി “തമാശയല്ല ” : ലംഘനം നടത്തുന്നവരെ പിടികൂടാൻ സിറ്റിസൺ ക്വാറന്റിൻ സ്ക്വാഡ് വരുന്നു

ബംഗളുരുവിൽ ക്വാറന്റൈൻ ഇനി “തമാശയല്ല ” : ലംഘനം നടത്തുന്നവരെ പിടികൂടാൻ സിറ്റിസൺ ക്വാറന്റിൻ സ്ക്വാഡ് വരുന്നു

by admin

ബെംഗളൂരു :ബെംഗളുരുവിൽ കോവിഡ് കേസുകൾ ആശങ്കയുയർത്തി വർധിക്കുന്ന സാഹചര്യത്തിൽ ജനകീയ പങ്കാളിത്തത്തോടെ ഓരോ വാർഡുകളിലും സിറ്റിസൺ ക്വാറന്റിൻ സ്ക്വാഡ് രൂപീകരിക്കാൻ തീരുമാനം.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന പ്രത്യേക ടാസ്ക് ഫോഴ്സിന്റെ കീഴിലായിരിക്കും സിറ്റിസൺ സ്ക്വാഡുകൾ പ്രവർത്തിക്കുക. സ്ക്വാഡുകൾ രൂപീകരിക്കുന്നത് സംബന്ധിച്ച് ജനങ്ങൾ സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമാകാൻ അഭ്യർത്ഥിച്ച് ബിബിഎംപി സമൂഹമാധ്യമങ്ങളിൽ അറിയിപ്പ് നൽകി.

ഹോം ക്വാറന്റയിൻ പാലിക്കുന്നുണ്ടോ എന്നറിയാൻ സമീപത്തു താമസിക്കുന്നവരെ ചുമതലപ്പെടുത്തുക എന്നതാണ് സ്ക്വാഡിന്റെ പ്രവർത്തന രീതി. സേവാ സിന്ധുവിൽ രജിസ്റ്റർ ചെയ്യാതെ ബെംഗളുരുവിൽ എത്തി ഹോം ക്വാറന്റയിൻ അടക്കമുള്ളവപാലിക്കാത്തവരെ കണ്ടു പിടിച്ച് നിരീക്ഷണത്തിലാക്കുന്നതടക്കമുള്ള ചുമതലകളും സിറ്റിസൺ സ്ക്വാഡിന് ഉണ്ട്.

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം     

ഓരോ പ്രദേശത്തും 50 മുതൽ 100 വീടുകൾ നിരീക്ഷിക്കാൻ ഓരോ ആളെ ഉൾപ്പെടുത്തി ആയിരിക്കും സ്ക്വാഡ് രൂപപ്പെടുത്തുക.അതാത് സ്ഥലങ്ങളിൽ എത്തുന്ന അന്തർ സംസ്ഥാന യാത്രക്കാർ, വിദേശത്തു നിന്നും വന്നവർ ക്വാറന്റയിൻ നിബന്ധന പാലിക്കുന്നുണ്ടോ എന്ന് ശാധിച്ച് കോവിഡ് ചുമതലയുള്ള ബൂത്ത് ലെവൽ ഓഫീസർക്ക് നിർദ്ദേശം നൽകണം.

കോവിഡ് മരണങ്ങൾ : വിറങ്ങലിച്ച് ബംഗളുരു ,കൂസലില്ലാതെ ജനങ്ങൾ :വികാസ സൗധയും മുഖ്യമന്ത്രിയുടെ ഓഫീസും ഉൾപ്പെടെ അടച്ചുപൂട്ടി .

സിറ്റിസൺ സ്ക്വാഡിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നിർമ്മിച്ച ദി ക്വാറന്റയിൻ എന്ന പേരിലുള്ള ആപ്പിൽ ക്വാറന്റയിൻ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുക വഴി വേണ്ട നിയമ നടപടികൾ കൈകൊള്ളുക കൂടി ചെയ്യും. ഇതിനോടകം നിരവധി പേരാണ് സ്ക്വാഡ് പ്രവർത്തനത്തിന് താത്പര്യം അറിയിച്ച് മുന്നോട്ട് വന്നത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group