Home covid19 ബംഗളുരുവിൽ സമ്പൂർണ ലോക്കഡൗണിനു സാധ്യത:സൂചന നൽകി ആരോഗ്യ മന്ത്രി ശ്രീരാമുലു

ബംഗളുരുവിൽ സമ്പൂർണ ലോക്കഡൗണിനു സാധ്യത:സൂചന നൽകി ആരോഗ്യ മന്ത്രി ശ്രീരാമുലു

by admin

ബെംഗളൂരു :ബെംഗളുരുവിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് കേസുകൾ അനിയന്ത്രിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ ലോക് ഡൗൺ പ്രഖ്യാപിക്കുന്നതിന്റെ സൂചന നൽകി ആരോഗ്യ മന്ത്രി ബി ശ്രീരാമുലു.

ബെംഗളുരുവിൽ നിലവിൽ നാലു വാർഡുകൾ കോവിഡ് വ്യാപനത്തെ തുടർന്ന് പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് കേസുകളുടെ എണ്ണവും വർധിച്ചുവരുന്നു.

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം       

ഇതേ സ്ഥിതി തുടരുകയാണെങ്കിൽ മറ്റൊരു ലോക് ഡൗണിലേക്ക് സർക്കാറിന് നീങ്ങേണ്ടി വരും. മന്ത്രി പറഞ്ഞു. ബെംഗളുരുവിലെ കെ സി ജനറൽ ആശുപത്രി സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുമായും കോവിഡ് ടാസ്ക് ഫോഴ്സിലെ ഉദ്യോഗസ്ഥൻമാരുമായും ചർച്ച ചെയ്ത ശേഷം മാത്രമായിരിക്കും ഇതിൽ അന്തിമ തീരുമാനം എടുക്കുക.

കർണാടകയിൽ ഇന്ന് 322 പേർക്ക് കോവിഡ് , 107 പേരും ബംഗളുരുവിൽ നിന്നുള്ളവർ :8 പേർ ഇന്ന് മരണപ്പെട്ടു

സർക്കാർ നിർദ്ദേശിച്ച കോവിഡ് മാനദണ്ഡങ്ങൾ ജനങ്ങൾ പാലിക്കണമെന്ന് അഭ്യർത്ഥിച്ച മന്ത്രി കോവിഡ് പ്രതിരോധത്തിന് ജനങ്ങളുടെ ഭാഗത്തു നിന്നുള്ള സഹകരണവും തേടി. ബെംഗളുരുവിൽ ഇന്ന് 127 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിലെ രോഗം ബാധിച്ചവരുടെ എണ്ണം 1505 ആയി. 435 പേർക്ക് രോഗം ഭേദമായി. 996 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇന്ന് മരിച്ച എട്ട് പേരടക്കം 73 പേരാണ് ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

ബംഗളുരുവിൽ മാത്രം 440 കണ്ടൈൻമെൻറ് സോണുകൾ : ഒറ്റ ദിവസം വർധിച്ചത് 142 സോണുകൾ

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group