തനിക്കൊപ്പം തുടരാന്‍ ഭാര്യ പ്രതിദിനം 5,000 രൂപ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് പോലീസില്‍ പരാതി നല്‍കി ബെംഗളൂരുവിലെ യുവാവ്.ഭാര്യ ആവശ്യമുന്നയിക്കുന്ന വീഡിയോ യുവാവ് സാമൂഹികമാധ്യമങ്ങള്‍വഴി പുറത്തുവിട്ടു.ശരീരഭംഗിയെ ബാധിക്കുമെന്ന് പറഞ്ഞ് കുട്ടികള്‍ വേണ്ടെന്ന് ഭാര്യ നിര്‍ബന്ധിച്ചതായും പരാതിയില്‍ പറയുന്നു. ബെംഗളൂരുവില്‍ താമസിക്കുന്ന ശ്രീകാന്ത് എന്ന് പേരുള്ള യുവാവാണ് ആരോപണവുമായി രംഗത്തെത്തിയത്.കുട്ടികളെ ദത്തെടുക്കാമെന്നായിരുന്നു ഭാര്യയുടെ നിര്‍ദേശം. ഇത് ശ്രീകാന്ത് നിഷേധിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ നിരന്തരം വഴക്കായി. 2022-ലാണ് ഇരുവരും വിവാഹിതരായത്. അന്നുമുതല്‍ ഭാര്യയ്ക്ക് തനിക്കൊപ്പം നില്‍ക്കാന്‍ താത്പര്യമുണ്ടായിരുന്നില്ലെന്ന് ശ്രീകാന്ത് ആരോപിക്കുന്നു.
ശല്യം സഹിക്കവയ്യാതായപ്പോള്‍ ശ്രീകാന്ത് ഡിവോഴ്‌സ് എന്ന ആവശ്യം മുന്നോട്ടുവെച്ചു. ബന്ധംവേര്‍പെടുത്താന്‍ 45 ലക്ഷംരൂപ യുവതി ആവശ്യപ്പെട്ടു. ഭാര്യ പലതവണ ആത്മഹത്യാഭീഷണി മുഴക്കിയതായും ഇയാള്‍ ആരോപിച്ചു.ഇരുവരും തമ്മില്‍ വഴക്കിടുന്ന ഒരു ശബ്ദസന്ദേശവും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മറ്റൊരു വീഡിയോയില്‍ യുവതി ശ്രീകാന്തിനൊപ്പം ജീവിക്കാന്‍ 5,000 രൂപ ആവശ്യപ്പെടുന്നതായും കേള്‍ക്കാം.എന്നാല്‍, മാധ്യമങ്ങള്‍ക്ക് മുന്നില്‍ യുവതി ആരോപണം നിഷേധിച്ചു. ശ്രീകാന്ത് തന്നെ വ്യാജ ആരോപണങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നാണ് യുവതിയുടെ പ്രതികരണം.
ഭാര്യയ്ക്ക് പകര്‍ച്ച വ്യാധിയ്ക്ക് സമാനമായ ലൈംഗിക രോഗമെന്നാരോപിച്ച് ഭര്‍ത്താവ്; ‘ഇത് ഭര്‍ത്താവിനോടുള്ള ക്രൂരതയല്ല’, ഹര്‍ജി തള്ളി ഹൈക്കോടതി
ഭാര്യ അശ്ലീല വീഡിയോ കാണുന്നതും അതിലൂടെ സ്വയം സന്തോഷം കണ്ടെത്തുന്നതും ഭർത്താവിനോടുള്ള ക്രൂരതയല്ലെന്ന് കോടതി.ഭാര്യ-ഭർതൃ ബന്ധം തകരാൻ ഇത്തരം പ്രവർത്തികള്‍ കാരണമായെന്നതില്‍ തെളിവുകള്‍ ഇല്ലാത്ത പക്ഷം ഇത്തരം നടപടികള്‍ ഭർത്താവിനോടുള്ള ക്രൂരതയായി കണക്കാക്കാൻ ആവില്ലെന്നുമാണ് മദ്രാസ് ഹൈക്കോടതി വിശദമാക്കിയത്.അശ്ലീല ദൃശ്യം കാണുന്നതിനായി താല്‍പര്യമില്ലാത്ത പക്ഷം ഭർത്താവിനെയോ ഭാര്യയേയോ നിർബന്ധിക്കുന്നത് ക്രൂരതയാണെന്നും കോടതി വ്യക്തമാക്കി.മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റേതാണ് നിരീക്ഷണം.
ജസ്റ്റിസ് ജി ആർ സ്വാമിനാഥനും ജസ്റ്റിസ് ആർ പൂർണിമയുമാണ് സ്വയം ആനന്ദം കണ്ടെത്തുന്നത് സ്ത്രീയ്ക്ക് വിലക്കപ്പെട്ട കാര്യമല്ലെന്ന് വിശദമാക്കിയത്. വിവാഹിതയാണെന്ന കാരണത്താല്‍ മാത്രം സ്വന്തം ശാരീരിക സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്ന സ്ത്രീയെ തടയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.സ്വകാര്യത എന്നത് ഒരാളുടെ മൗലിക അവകാശമാണ്. പുരുഷൻമാർ സ്വയം സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നത് ആഗോളതലത്തില്‍ വകവച്ചുകൊടുക്കപ്പെടുന്ന ഒന്നാണെന്നും ആയതിനാല്‍ ഇത് സ്ത്രീ ചെയ്യുമ്ബോള്‍ മാത്രം കളങ്കമുള്ളതാണെന്ന് വിലയിരുത്തേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.
അശ്ലീല വീഡിയോ കാണുന്നത് ഹിന്ദു വിവാഹ നിയമത്തിലെ 13(1) ല്‍ ബാധകമാവില്ലെന്നും കോടതി വിശദമാക്കി. വിവാഹ മോചനത്തിന് അനുവാദം നല്‍കാതിരുന്ന കുടുംബ കോടതിയുടെ തീരുമാനത്തിനെതിരെ ഭർത്താവാണ് ഹൈക്കോടതിയെ സമീപിച്ചത്.ഭാര്യയുടെ ദാമ്ബത്യ അവകാശങ്ങള്‍ പുനസ്ഥാപിക്കണമെന്ന ഹർജിയും കോടതി ഇതിനൊപ്പം പരിഗണിച്ചിരുന്നു. 2018 ജൂലൈ 11ന് വിവാഹിതരായ ദമ്ബതികളാണ് കോടതിയെ സമീപിച്ചത്. 2020 ഡിസംബർ 9 മുതല്‍ വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നായിരുന്നു ദമ്ബതികള്‍ കോടതിയെ അറിയിച്ചത്.വിവാഹ ബന്ധം തുടരാനാവാത്ത വിധത്തില്‍ തകർന്നതായാണ് ഭർത്താവ് വാദിച്ചത്.
ഉപകാരമില്ലാത്ത ബന്ധം തുടരുന്നതില്‍ കാര്യമില്ലെന്നും ഭർത്താവ് കോടതിയില്‍ അറിയിച്ചിരുന്നു. ഭാര്യയ്ക്ക് പകർച്ച വ്യാധിക്ക് സമാനമായ ലൈംഗിക രോഗമുണ്ടെന്നായിരുന്നു ഇയാള്‍ കോടതിയില്‍ ആരോപിച്ചത്. എന്നാല്‍ ഇതിന് തെളിവ് നല്‍കാൻ യുവാവിന് സാധിച്ചിരുന്നില്ല.ഈ സാഹചര്യത്തിലാണ് കോടതിയുടെ തീരുമാനം. ഭാര്യ പണം ധാരാളമായി ചെലവിടുന്നുവെന്നും വീട്ടുജോലികള്‍ ചെയ്യുന്നില്ലെന്നും തന്റെ മാതാപിതാക്കളെ ബഹുമാനത്തോടെ പരിപാലിക്കുന്നില്ലെന്നും അധിക സമയം ഫോണില്‍ ചെലവിടുന്നുവെന്നതടക്കം നിരവധി ആരോപണങ്ങളാണ് യുവാവ് ഉന്നയിച്ചത്.ഇത്തരം ആരോപണം സാധൂകരിക്കാൻ യുവാവിന് സാധിച്ചില്ല. ഇതോടെയാണ് വിവാഹ മോചന ആവശ്യം തള്ളിയ കുടുംബ കോടതിയുടെ ഉത്തരവ് മദ്രാസ് ഹൈക്കോടതി ശരിവച്ചത്.