Home കർണാടക ബെംഗളൂരുവില്‍ നടി കൃഷി തപന്ദയുടെ വസതിയില്‍ വ്യവസായി ജീവനൊടുക്കിയ നിലയില്‍

ബെംഗളൂരുവില്‍ നടി കൃഷി തപന്ദയുടെ വസതിയില്‍ വ്യവസായി ജീവനൊടുക്കിയ നിലയില്‍

by ടാർസ്യുസ്

ബെംഗളൂരു: കന്നഡ നടി കൃഷി തപന്ദയുടെ രാജരാജേശ്വരി നഗറിലുള്ള വസതിയില്‍ വ്യവസായിയെ മരിച്ച നിലയില്‍ കണ്ടെത്തി. വൈശാഖ് എന്ന വ്യക്തിയാണ് ജീവനൊടുക്കിയത്.സംഭവസമയത്ത് നടി യെലഹങ്കയിലായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി വൈശാഖ് ഇവിടെയായിരുന്നു താമസിച്ചിരുന്നത്.ബുധനാഴ്ച രാത്രി 8.30-ഓടെയാണ് സംഭവം. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. രാജരാജേശ്വരി നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.ഇയാള്‍ക്കെതിരായ ഒരു കേസിന്റെ തുടർനടപടികള്‍ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. വൈശാഖിന്റെ കുടുംബം ഫ്ലാറ്റിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group