മൈസൂരു: ടി. നരസിപൂർ ഹാലെ കെമ്പയ്യാനഹുണ്ടി ഗ്രാമത്തില്‍ കുടുംബത്തിലെ മൂന്നു പേർ വിഷം അകത്തുചെന്ന് മരിച്ച സംഭവത്തില്‍ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഇതേ ഗ്രാമവാസിയായ സി.എം. ഉല്ലാസ് ഗൗഡയാണ് (27) അറസ്റ്റിലായത്.വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ഉല്ലാസ് രക്ഷിതയെ ശല്യം ചെയ്തിരുന്നു. വ്യാഴാഴ്ച മറ്റൊരു യുവാവുമായുള്ള രക്ഷിതയുടെ വിവാഹം നിശ്ചയിച്ചതായിരുന്നു.തുടർന്ന് രക്ഷിതയും താനും ഒരുമിച്ചുള്ള ഫോട്ടോകള്‍ ഉല്ലാസ് പ്രതിശ്രുത വരന് അയച്ചുകൊടുത്തതിനെത്തുടർന്ന് വിവാഹം മുടങ്ങി. ഇതാണ് ആത്മഹത്യക്ക് കാരണമായതെന്ന് ഹെതുവെന്ന് ഡിവൈ.എസ്.പി അറിയിച്ചു.