ബെംഗളൂരു:വിവാഹ ഫോട്ടോഷൂട്ടിനിടെ കളര്‍ ബോംബ് പൊട്ടിത്തെറിച്ച് നവവധുവിന് സാരമായ പരിക്ക്.ഫോട്ടോഷൂട്ടില്‍ പശ്ചാത്തലത്തില്‍ പൊട്ടിത്തെറിക്കേണ്ട കളര്‍ബോംബ്, ദമ്ബതികളുടെ അടുത്തേക്ക് പാഞ്ഞെത്തുകയായിരുന്നു.വരന്‍ വധുവിനെ എടുത്തുയര്‍ത്തിയപ്പോഴാണ് കളര്‍ ബോംബ് പൊട്ടിത്തെറിച്ചത്. യുവതിയുടെ പിന്‍ഭാഗത്ത് സാരമായ പരിക്കേറ്റു.കാനഡയില്‍ താമസമാക്കിയ ഇന്ത്യന്‍ വംശജരായ വിക്കിയും പിയയുമാണ് ബെംഗളൂരുവില്‍വെച്ച് വിവാഹിതരായത്. വിവാഹത്തിന് ശേഷം നടന്ന ഫോട്ടോഷൂട്ടിനിടെയായിരുന്നു അനിഷ്ടസംഭവം.
യുവതിയുടെ പിന്‍ഭാഗത്ത് പൊള്ളലേല്‍ക്കുകയും മുടിയുടെ ഭാഗം കരിഞ്ഞുപോവുകയുംചെയ്തു. വധുവിനെ വരന്‍ പൊക്കിയെടുത്ത് ചുംബിക്കാനൊരുങ്ങുമ്ബോഴായിരുന്നു സ്ഥാനംതെറ്റിയെത്തിയ കളര്‍ ബോംബ് യുവതിയുടെ ശരീരത്തില്‍ പതിച്ചത്. തുടര്‍ന്ന് യുവതി ആശുപത്രിയില്‍ ചികിത്സതേടി.സംഭവത്തിന്റെ വീഡിയോ ദമ്ബതികള്‍ തന്നെയാണ് പങ്കുവെച്ചത്. മറ്റുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പ് എന്ന നിലയിലാണ് തങ്ങള്‍ വീഡിയോ പുറത്തുവിട്ടതെന്ന് അവര്‍ പ്രതികരിച്ചു.മനോഹരമായൊരു ഷോട്ടിന് വേണ്ടി പശ്ചാത്തലത്തില്‍ കളര്‍ ബോംബുകള്‍ പൊട്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍, അത് പാളുകയും ഞങ്ങള്‍ക്ക് നേരെ പാഞ്ഞടുക്കുകയുംചെയ്തു’, റീലിന്റെ ക്യാപ്ഷനില്‍ അവര്‍ കുറിച്ചു.
സഹിച്ച വേദനയേക്കുറിച്ച് ഇനി മിണ്ടാതിരിക്കാൻ വയ്യ; കുടുംബവുമായുള്ള ബന്ധം വേര്‍പെടുത്തുന്നെന്ന് അമാല്‍
മാതാപിതാക്കളുമായുള്ള ബന്ധം ഔദ്യോഗികമായി വേർപെടുത്തിയതായി പ്രഖ്യാപിച്ച് ബോളിവുഡ് പിന്നണി ഗായകൻ അമാല്‍ മാലിക്.തൊഴില്‍പരമായ കാര്യങ്ങള്‍ക്ക് മാത്രമേ ഇനി അവരുമായി ബന്ധപ്പെടുകയുള്ളുവെന്നും മാലിക് സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു. ഈ തീരുമാനം വൈകാരികമല്ലെന്നും മറിച്ച് സഹോദരൻ അർമാൻ മാലിക്കുമായുള്ള ബന്ധം അകറ്റിയതിനാല്‍ ആവശ്യമായി വന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.സഹിച്ചുകൊണ്ടിരുന്ന വേദനയേക്കുറിച്ച് മിണ്ടാനുള്ള അവസ്ഥയില്‍ താൻ എത്തിയിരിക്കുകയാണെന്നും വേണ്ടപ്പെട്ടവർക്കായി സുരക്ഷിതമായ ജീവിതം ഒരുക്കാൻ രാവും പകലും കഷ്ടപ്പെട്ടിട്ടും അവഗണനയാണ് നേരിട്ടതെന്നും അമാല്‍ കുറിപ്പില്‍ പറയുന്നു.
മിണ്ടാതിരിക്കാൻ കഴിയാത്ത ഒരു അവസ്ഥയില്‍ ഞാൻ എത്തിയിരിക്കുന്നു. വേണ്ടപ്പെട്ടവർക്ക് സുരക്ഷിതമായ ജീവിതം ഒരുക്കാനായി രാവും പകലും കഷ്ടപ്പെട്ടിട്ടും വർഷങ്ങളായി ഞാൻ എന്തൊക്കെയോ കുറവുള്ളവനാണെന്ന് എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷത്തില്‍ പുറത്തിറങ്ങിയ 126 മെലഡികളില്‍ ഓരോന്നുമുണ്ടാക്കാൻ ഞാൻ എന്റെ രക്തവും വിയർപ്പും കണ്ണീരും ചെലവഴിച്ചിട്ടുണ്ട്. പക്ഷേ ഇന്ന്, എന്റെ സമാധാനം നഷ്ടപ്പെട്ട ഘട്ടത്തിലാണ് ഞാൻ നില്‍ക്കുന്നത്. വൈകാരികമായും സാമ്ബത്തികമായും ഞാൻ തളർന്നുപോയി. അത് മാത്രമാണ് എന്റെ ചെറിയൊരു ആശങ്ക, കുറിപ്പില്‍ പറയുന്നു.തന്റെ പ്രവൃത്തികള്‍ക്ക് തന്നെത്തന്നെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും എന്നാല്‍ തന്റെ പ്രിയപ്പെട്ടവരുടെ പ്രവൃത്തികള്‍ തന്നെ ഇല്ലാതാക്കിയിട്ടുണ്ടെന്നും മാലിക് കുറ്റപ്പെടുത്തി.
ഇന്ന് വളരെ ഭാരിച്ച ഹൃദയത്തോടെ, ഈ വ്യക്തിപരമായ ബന്ധങ്ങളില്‍നിന്ന് ഞാൻ പിന്മാറുകയാണെന്ന് പ്രഖ്യാപിക്കുന്നു. ഇനി മുതല്‍, എന്റെ കുടുംബവുമായുള്ള എന്റെ ഇടപെടലുകള്‍ കർശനമായി പ്രൊഫഷണലായിരിക്കും. ഇത് കോപത്തില്‍ എടുത്ത തീരുമാനമല്ല, മറിച്ച് എന്റെ ജീവിതം സുഖപ്പെടുത്താനും വീണ്ടെടുക്കാനുമുള്ള ആവശ്യകതയില്‍ നിന്നുണ്ടായതാണ്. സത്യസന്ധതയോടും ശക്തിയോടുംകൂടി എന്റെ ജീവിതം ഓരോന്നായി കെട്ടിപ്പടുക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്, മാലിക് പോസ്റ്റില്‍ പറയുന്നു.കുടുംബാംഗങ്ങളുമായി ബന്ധം വേർപെടുത്തുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പ് പിന്നീട് അമാല്‍ സോഷ്യല്‍മീഡിയയില്‍നിന്ന് പിൻവലിച്ചു. പിന്നീട്, ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ സഹോദരനുമായുള്ള ബന്ധത്തേക്കുറിച്ചും അമാല്‍ അക്കാര്യം പറഞ്ഞു. തനിക്കും സഹോദരൻ അർമാൻ മാലിക്കിനുമിടയില്‍ ഒന്നും മാറാൻ പോകുന്നില്ലെന്ന് അമാല്‍ വ്യക്തമാക്കി.