Home തിരഞ്ഞെടുത്ത വാർത്തകൾ തിരുവനന്തപുരം കോര്‍പറേഷനില്‍ ഉണ്ടായ സംഘര്‍ഷം. മേയര്‍ വി വി രാജേഷിൻ്റെ കാലിന് പ്ലാസ്റ്റര്‍ ഇട്ടു. സിപിഎം കൗണ്‍സിലറുടെ തലയില്‍ നാല് തുന്നല്‍. സംഘര്‍ഷഭരിതം തിരുവനന്തപുരം കോര്‍പ്പറേഷൻ

തിരുവനന്തപുരം കോര്‍പറേഷനില്‍ ഉണ്ടായ സംഘര്‍ഷം. മേയര്‍ വി വി രാജേഷിൻ്റെ കാലിന് പ്ലാസ്റ്റര്‍ ഇട്ടു. സിപിഎം കൗണ്‍സിലറുടെ തലയില്‍ നാല് തുന്നല്‍. സംഘര്‍ഷഭരിതം തിരുവനന്തപുരം കോര്‍പ്പറേഷൻ

by ടാർസ്യുസ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനില്‍ ഉണ്ടായ സംഘർഷത്തില്‍ മേയർക്കും നിരവധി കൗണ്‍സിലർമാർക്കും പരിക്ക്. മേയർ വി വി രാജേഷിൻ്റെ കാലിന് പരിക്കേല്‍ക്കുകയും കാട്ടായിക്കോണത്തെ സിപിഎം കൗണ്‍സിലർ സിന്ധു ശശിയുടെ തല പൊട്ടുകയും ചെയ്തു.മേയറുടെ കാലിന് പ്ലാസ്റ്റർ ഇട്ടു. സിപിഎം കൗണ്‍സിലറുടെ തലയില്‍ നാല് തുന്നലിട്ടു.മേയ‍ർ വി വി രാജേഷിൻ്റെയും കാപ്പ കേസ് പ്രതിയായ കൗണ്‍സിലർ ആർ സുഗതൻ്റെയും രാജി ആവശ്യപ്പെട്ടും ബിജെപി കൗണ്‍സിലർമാർ പുനപ്രതിജ്ഞ നടത്തിയത് നിയമവിരുദ്ധമാണെന്ന് ആരോപിച്ചും സിപിഎം കൗണ്‍സിലർമാർ നടത്തിയ സമരമാണ് സംഘർഷത്തില്‍ കലാശിച്ചത്.മേയറും കാപ്പാ കേസില്‍ ഉള്‍പ്പെട്ട കൗണ്‍സിലറും രാജിവെക്കാതെ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നാണ് സിപിഎമ്മിൻ്റെ നിലപാട്. മേയറുടെ സത്യപ്രതിജ്ഞയും ഡ‍െപ്യൂട്ടി മേയറുടെ സത്യപ്രതിജ്ഞയും ചട്ടവിരുദ്ധമാണെന്ന് ആരോപിച്ചു നിയമപരമായ തുടർനടപടികള്‍ക്കും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. ഈ മാസം 29നാണ് അടുത്ത കൗണ്‍സില്‍ യോഗം കോർപറേഷനില്‍ നടക്കുക.

You may also like

error: Content is protected !!
Join Our WhatsApp Group