ബംഗളൂരു: പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വാട്സ്‌ആപ് സ്റ്റാറ്റസിട്ടതിന് കര്‍ണാടക ഹോസ്പേട്ട് ജില്ലയിലെ 20കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രകോപനപരമായ മുദ്രാവാക്യങ്ങളെഴുതി പലസ്തീനെ പിന്തുണച്ചു എന്ന കാരണത്താല്‍ ആലം ബാഷ എന്ന യുവാവാണ് കസ്റ്റഡിയിലായതെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.യുവാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.