ബെംഗളൂരു : ഹൊസൂർ അതിർത്തിയിൽഅത്തിബെലെയിലെ പടക്കഗോഡൗണിലുണ്ടായ തീപ്പിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേർകൂടി മരിച്ചു.തമിഴ്നാട് സ്വദേശി ദിനേശ്,ബൊമ്മനഹള്ളി ഗാർവേബാവിപാളയ സ്വദേശി വെങ്കടേഷ് എന്നിവരാണ് മരിച്ചത്. ഗോഡൗണിൽ പടക്കംവാങ്ങാനെത്തിയപ്പോൾദുരന്തത്തിൽപ്പെട്ടയാളാണ് വെങ്കടേഷ്.ഇതോടെ മരണം 16 ആയി.ഗുരുതരമായി പൊള്ളലേറ്റ് ബെംഗളൂരു വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദിനേശ് ബുധനാഴ്ച രാത്രിയാണ് മരിച്ചത്.ഗോഡൗണിലെ പാക്കിങ്ജോലിക്കാരനായിരുന്നു.
ദിനേശിനെയും ഒപ്പമുണ്ടായിരുന്ന മൂന്നുപേരെയും ഗോഡൗണിൽനിന്ന് അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിആശുപത്രിയിലെത്തിച്ചിരുന്നു. രണ്ടുപേർ സുഖം പ്രാപിച്ചുവരുന്നതായി പോലീസ് അറിയിച്ചു.വ്യാഴാഴ്ച രാവിലെയാണ് വെങ്കടേഷ് മരിച്ചത്. സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനുവേണ്ടി പടക്കംവാങ്ങാനെത്തിയപ്പോഴാണ് വെങ്കടേഷ് ദുരന്തത്തിൽപ്പെട്ടത്.ബെംഗളൂരു സെയ്ന്റ് ജോൺസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് പടക്കഗോഡൗണിൽ വൻ തീപ്പിടിത്തമുണ്ടായത്.തമിഴ്നാട്ടിൽനിന്നെത്തിയ ലോറിയിൽനിന്ന് പടക്കങ്ങൾ ഗോഡൗണിൽ ഇറക്കുന്നതിനിടെയാണ് തീപിടിച്ചത്.പോലീസിന്റെ സി.ഐ.ഡി.വിഭാഗമാണ് അന്വേഷിക്കുന്നത്.
വരുന്നത് ശക്തമായ മഴ**ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ള മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്ററിൽ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുകയാണെങ്കിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്.
പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലകളിലെ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻ പിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കുക.