Home Featured പഠനം ഉപേക്ഷിച്ചു മരുഭൂമിയിൽ തേളിനെ പിടിക്കാൻ ഇറങ്ങിയ പയ്യൻ 25 വയസിൽ കോടീശ്വരനായി, കൂടെ 80,000 തേളുകളും

പഠനം ഉപേക്ഷിച്ചു മരുഭൂമിയിൽ തേളിനെ പിടിക്കാൻ ഇറങ്ങിയ പയ്യൻ 25 വയസിൽ കോടീശ്വരനായി, കൂടെ 80,000 തേളുകളും

by admin

കെയ്‌റോ : പുരാവസ്തുശാസ്ത്രത്തില്‍ ബിരുദത്തിന് പഠിച്ചുകൊണ്ടിരുന്ന ഈജിപ്ഷ്യന്‍ യുവാവ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച്‌ മരുഭൂമികളില്‍ വസിക്കുന്ന തേളുകളെ തേടി ഇറങ്ങി. ഇന്ന് 25 കാരനായ മുഹമ്മദ് ഹംദി ബോഷ്ത കോടീശ്വരനാണ് നന്ദി പറയേണ്ടത് തേളുകളോടും. വിഷകാരികളായ തേളുകളുടെ കൊടും വിഷമാണ് യുവാവ് ബിസിനസ് ചെയ്യാനായി ഉപയോഗിച്ചത്. ഇപ്പോള്‍ ഉദ്ദേശം എണ്‍പതിനായിരത്തോളം തേളുകളാണ് ഇയാളുടെ കൈവശമുള്ളത്. കെയ്‌റോ വെനം കമ്ബനി സ്ഥാപനവും ഇയാള്‍ ഇതിനായി ആരംഭിച്ചിരുന്നു

ആന്റിവെനം നിര്‍മ്മിക്കുന്ന മരുന്നു ഫാക്ടറികളിലേക്കാണ് കെയ്‌റോ വെനം കമ്ബനി തേളുകളുടെ വിഷം കയറ്റുമതി ചെയ്യുന്നത്.

പ്രധാനമായും അമേരിക്ക യൂറോപ്പ് തുടങ്ങിയ ഇടങ്ങളിലേക്കാണ് കയറ്റുമതി. ഒരു ഗ്രാം തേള്‍വിഷത്തിന്റെ വില കേട്ടാല്‍ ആരും ഞെട്ടും ഉദ്ദേശം 10,000 ഡോളറോളം വരുമത്. മരുന്ന് കമ്ബനികള്‍ക്ക് ഒരു ഗ്രാം തേളിന്റെ വിഷം കൊണ്ട് 20,000 മുതല്‍ 50,000 ഡോസ് ആന്റിവെനം വരെ നിര്‍മ്മിക്കാനാവും. ചെറിയ വൈദ്യുത പ്രവാഹത്തിന് വിധേയമാക്കിയാണ് തേളുകളില്‍ നിന്നും കമ്ബനി വിഷം എടുക്കുന്നത്.

പ്രധാനമായും വിഷ ചികിത്സയ്ക്കാണ് ഇത് ഉപയോഗിക്കുന്നത്. രക്തസമ്മര്‍ദ്ദം ഉള്‍പ്പടെയുള്ള രോഗങ്ങള്‍ക്കും ഇതില്‍ നിന്നും മരുന്നുണ്ടാക്കുന്നുണ്ട്. വിഷകച്ചവടം കൂടിയതോടെ ഉദ്ദേശം എണ്‍പതിനായിരത്തിനടുത്ത് തേളുകളെയാണ് നിരവധി ഫാമുകളില്‍ കെയ്‌റോ വെനം കമ്ബനി വളര്‍ത്തുന്നത്. തേളുകള്‍ക്ക് പുറമേ വിഷമെടുക്കാനായി പാമ്ബുകളെയും ഇപ്പോള്‍ വളര്‍ത്താന്‍ ആരംഭിച്ചിട്ടുണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group