ബെംഗളൂരു : കോവിഡ് 19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ടു അടഞ്ഞു കിടന്ന കർണാടക മദ്യ വ്യവസായം പുനഃസ്ഥാപിച്ചതോട് കൂടി സംസ്ഥാനത്തു 7 മരണം റിപ്പോർട്ട് ചെയ്തു .
മദ്യ ലഹരിയിലുള്ള ആക്രമണങ്ങളും ,കൊലപാതകങ്ങളുമടക്കം കഴിഞ്ഞ 4 ദിവസത്തിൽ 33 കേസുകളാണ് സംസ്ഥാനത്തു രജിസ്റ്റർ ചെയ്തിട്ടുള്ളത് .
സാംസ്‌കാരിക മന്ത്രി സി ടി രവി ഉൾപ്പെടെ ഭരണ പക്ഷത്തുള്ളവർ തെന്നെ മദ്യ വില്പന ശാലകൾ തുറന്ന നടപടിക്കെതിരെ മുന്നോട്ട് വന്നു . വരുമാനം മാത്രം ലക്ഷ്യമിട്ടു മദ്യ വില്പന ശാലകൾ തുറന്നതിൽ ഒരു യുക്തിയുമില്ലെന്നു അദ്ദേഹം പ്രതികരിച്ചു .ധാർവാഡ് ബി ജെ പി എം എൽ എ അരവിന്ദ് ബെല്ലടും ഈ വിഷയത്തെ വിമർച്ചിരുന്നു