മൈസൂരു : കേരള-മൈസൂരു വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി എയർ കേരള എയർലൈൻസ്.മേയ് അവസാനമോ ജൂൺ ആദ്യമോ സർവീസാരംഭിക്കാനാണ് പദ്ധതിയെന്ന് എയർ കേരള ചെയർമാൻ അഫി അഹമ്മദ് അറിയിച്ചു. മൈസൂരു എം.പി. യദുവീർ കൃഷ്ണദത്ത, എയർ കേരള, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ എന്നിവർ തമ്മിൽ മൈസൂരുവിൽ നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം.മൈസൂരിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള എയർ കേരളയുടെ പ്രതിബദ്ധതയാണ് പുതിയ സർവീസാരംഭിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് അഫി അഹമ്മദ് പറഞ്ഞു.
മൈസൂരിലെ എയർ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി വിവിധ വിമാനക്കമ്പനികളുമായി ചർച്ച നടത്തുകയാണെന്ന് മൈസൂരു എം.പി. യദുവീർ കൃഷ്‌ണദത്ത പറഞ്ഞു.മൈസൂരിൽ ഒരു ഏവിയേഷൻ അക്കാദമി സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. അക്കാദമി സ്ഥാപിക്കുന്നതിന് എയർ കേരളയെപ്പോലുള്ള സ്ഥാപനങ്ങളുമായി സഹകരിക്കും. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ നടന്നുവരികയാണ്. മൈസൂരുവിന്റെ അനന്തമായ ടൂറിസം സാധ്യതകളാണ് എയർ കേരളയുടെ പുതിയ തീരുമാനത്തിനുപിന്നിലെന്നും എം.പി. പറഞ്ഞു.മൈസൂരു എയർപോർട്ട് ഡയറക്ടർ ജെ.ആർ. അനൂപ്, ചാമുണ്ഡേശ്വരി എം.എൽ.എ. ജി.ടി. ദേവഗൗഡ, എയർ കേരള സി.ഇ.ഒ. ഹരീഷ് കുട്ടി, മറ്റുദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
എന്റെ താലി തിരിച്ചുതരണം പ്ലീസ്’; ദയ തോന്നിയ കള്ളൻ താലി തിരികെ കൊടുത്തു, മാലയുമായി കടന്നു
വീട്ടമ്മയുടെ മാലയുമായി കടന്ന മോഷ്‌ടാവ് താലി തിരികെ നല്‍കി. ഇന്നലെ പുലർച്ചെ രണ്ടര മണിയോടെ ചെമ്ബൂരാണ് സംഭവം.പരമേശ്വരം ശിവ പാർവതിയില്‍ പാർവതിയുടെ വീട്ടിലാണ് മോഷണം നടന്നത്.ഏഴ് മാസം ഗർഭിണിയായ പാർവതിയും മാതാവും കുഞ്ഞും മാത്രമാണ് സംഭവസമയം വീട്ടില്‍ ഉണ്ടായിരുന്നത്. ആർമി ഉദ്യോഗസ്ഥനായ ഭർത്താവും സ്ഥലത്തില്ലായിരുന്നു. വീടിന്റെ പിൻവാതില്‍ തുറന്ന് ഉള്ളില്‍ കടന്ന മോഷ്ടാവ് പാർവതിയുടെ കുഞ്ഞിന്റെ അരഞ്ഞാണം അറുത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞ് ഉണർന്നു. കുട്ടി ഉറക്കെ കരഞ്ഞതോടെയാണ് മോഷ്ടാവ് അകത്ത് കയറിയ വിവരം പാർവതിയും മാതാവും അറിയുന്നത്. പരിഭ്രാന്തരായ ഇരുവരും ബഹളം വക്കാൻ ശ്രമിച്ചു.
ഇതോടെ, മോഷ്ടാവിന്റെ ശ്രദ്ധ പാർവതിയുടെ കഴുത്തിലേക്കായി. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവിന്റെ ഭീഷണിയെ തുടർന്ന് പാർവതി കഴുത്തില്‍ കിടന്ന രണ്ട് പവൻ തൂക്കമുള്ള മാല നല്‍കി. ഈ സമയം താലി തിരികെ തരണമെന്ന് പാർവതി അപേക്ഷിച്ചു. ഇതോടെ കള്ളൻ മാലയെടുത്ത സേഷം താലി തിരികെ കൊടുത്തു. ഒപ്പം അലമാരയില്‍ ഉണ്ടായിരുന്ന മാതാവിന്റെ അരപ്പവൻ വരുന്ന മാലയും കവർന്ന കള്ളൻ മുറി മുഴുവൻ അരിച്ചു പെറുക്കി. എന്നാല്‍, ഒന്നും ലഭിക്കാതിരുന്ന മോഷ്ടാവ് കൂടുതല്‍ എന്തെങ്കിലും ലഭിക്കുമോ എന്നറിയാൻ ഇരുവരെയും ഭീഷണിപ്പെടുത്തിയെങ്കിലും മറ്റൊന്നും ലഭിച്ചില്ല.