ഇന്‍ഫോസിസിൻ്റെ മൈസൂരു ക്യാമ്ബസില്‍ ഇറങ്ങിയ പുള്ളിപ്പുലിയെ പിടികൂടാനുള്ള വനം വകുപ്പിന്റെ ശ്രമം വിഫലമാകുന്നു.ഇതോടെ ഇൻഫോസിസ് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം തുടരാൻ തീരുമാനിച്ചു. കഴിഞ്ഞ അഞ്ചു ദിവസമായി പുള്ളിപ്പുലിയെ പിടികൂടാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. ഇൻഫോസിസിന്റെ 370 ഏക്കർ വിസ്തീർണമുളള ക്യാമ്ബസാകെ തിരഞ്ഞിട്ടും ദൗത്യസംഘത്തിന് പുലിയെ ഇതുവരെ കണ്ടെത്താനായില്ല. മൈസൂരു ഡെപ്യുട്ടി ഫോറസ്റ്റ് കണ്‍സർവേറ്റർ ബസവരാജിന്റെ നേതൃത്വത്തിലുളള സംഘമാണ് ക്യാമ്ബസില്‍ പുലിക്കായി തിരച്ചില്‍ നടത്തുന്നത്.
ക്യാമ്ബസിന്റെ അണ്ടർഗ്രൗണ്ട് പാർക്കിംഗിലെ സിസിടിവി ക്യാമറയിലാണ് പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ചൊവ്വാഴ്ച പുലർച്ചയുളള ദൃശ്യങ്ങളിലാണ് പുള്ളിപ്പുലിയെ കണ്ടത്. ഡ്രോണ്‍ ക്യാമറയടക്കമെത്തിച്ചാണ് സംഘത്തിന്റെ പരിശോധന പുരോഗമിക്കുന്നത്. പുലിയെ കണ്ടതിനെത്തുടര്‍ന്ന് ക്യാമ്ബസികത്ത് 12 സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിട്ടുളളത്.
റോഡ് നിര്‍മാണത്തിലെ അഴിമതി റിപോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കരാറുകാരന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍
റോഡ് നിര്‍മാണത്തിലെ അഴിമതി റിപോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കരാറുകാരന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തി.ചത്തീസ്ഗഡിലെ ബസ്തര്‍ ജില്ലയിലെ പ്രശസ്ത യുവമാധ്യമപ്രവര്‍ത്തകനായ മുകേഷ് ചന്ദ്രാകര്‍ (33) ആണ് കൊല്ലപ്പെട്ടത്. ജനുവരി ഒന്നിന് കാണാതായ മുകേഷിന് വേണ്ടി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കരാറുകാരനായ സുരേഷ് ഒളിവിലാണെന്ന് പോലിസ് അറിയിച്ചു.ബീജാപൂരില്‍ റോഡ് നിര്‍മിക്കുന്ന കരാറുകാരനായ സുരേഷാണ് മുകേഷിന് അവസാനമായി ഫോണ്‍ ചെയ്തതെന്ന് പോലിസ് പറഞ്ഞു.
ഇയാളുടെ ഫോണ്‍ വന്നതിന് ശേഷം പുറത്തുപോയ മുകേഷിനെ പിന്നെയാരും കണ്ടില്ല. മുകേഷ് തിരികെ എത്താത്തതിനെ തുടര്‍ന്ന് സഹോദരന്‍ യുഗേഷാണ് പോലിസില്‍ പരാതി നല്‍കിയത്. യുഗേഷും മാധ്യമപ്രവര്‍ത്തകനാണ്.മുകേഷിന്റെ ഫോണിന്റെ അവസാന ലൊക്കേഷന്‍ സുരേഷിന്റെ വീട്ടിലായിരുന്നു എന്നുഅന്വേഷണത്തില്‍ പോലിസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ മൃതദേഹം കണ്ടെത്തിയത്. പുതിയ കോണ്‍ക്രീറ്റ് സ്ലാബ് ഇട്ടുമൂടിയ നിലയിലായിരുന്നു സെപ്റ്റിക് ടാങ്ക്.
മാവോവാദി സ്വാധീനമുള്ള ബീജാപൂര്‍ പ്രദേശത്തു നിന്നുള്ള വാര്‍ത്തകള്‍ എന്‍ഡിടിവി അടക്കമുള്ള ദേശീയമാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നത് മുകേഷായിരുന്നു. 2021ല്‍ മാവോവാദികള്‍ പിടികൂടിയ സുരക്ഷാ സൈനികനെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് മുകേഷായിരുന്നു. മുകേഷിന്റെ മധ്യസ്ഥ ചര്‍ച്ച അംഗീകരിച്ച മാവോവാദികള്‍ സൈനികനെ വിട്ടുനല്‍കിയിരുന്നു.