ബെംഗളൂരു : കർണാടക ആർ.ടി.സി. ടിക്കറ്റ്നിരക്കിൽ 15 ശതമാനം വർധനയേർപ്പെടുത്തിയതിൽ പ്രതിഷേധം ശക്തം. ബി.ജെ.പി. ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും ബസിൽ സ്ഥിരമായി യാത്രചെയ്യുന്നവരും പ്രതിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്.വെള്ളിയാഴ്ച മജെസ്റ്റിക് ബസ് സ്റ്റാൻഡിൽ യാത്രക്കാർക്കൊപ്പം പ്രതിഷേധിക്കാൻ പ്രതിപക്ഷ നേതാവ് ആർ. അശോകയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. നേതാക്കളെത്തി. യാത്രക്കാരെ ആശ്വസിപ്പിക്കുന്നതിൻ്റെ പ്രതീകമായി ബി.ജെ.പി. നേതാക്കൾ പുഷ്‌പങ്ങൾ നൽകി. പ്രതിഷേധിച്ച നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബസിൽ സ്ഥിരം യാത്രചെയ്യുന്ന ഒട്ടേറെ ആളുകളാണ് സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും നിർക്കുവർധനയെ എതിർത്ത് രംഗത്തെത്തിയിട്ടുള്ളത്.ഞായറാഴ്‌ചയാണ് പുതിയ നിരക്ക് പ്രാബല്യത്തിൽവരുന്നത്. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി.), നോർത്ത് വെസ്റ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എൻ.ഡബ്ള്യു.കെ.ആർ.ടി.സി.), കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.കെ.ആർ.ടി.സി.), ബെംഗളൂരു മെട്രോ പോളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.) എന്നീ നാലു കോർപ്പറേഷനുകളിലും യാത്രയ്ക്ക് ചെലവുകൂടും.
കേരളമുൾപ്പെടെയുള്ള അന്തഃസംസ്ഥാന സർവീസുകൾക്കും നിരക്ക് വർധിച്ചേക്കും.ശക്തി പദ്ധതിവഴി സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുമ്പോൾ മറുവശത്ത് പുരുഷയാത്രക്കാരിൽനിന്ന് കൂടുതൽ തുക ടിക്കറ്റിനത്തിൽ ഈടാക്കുന്നത് സൂചിപ്പിച്ച് ഭാര്യക്ക് സൗജന്യമാണെങ്കിലും ഭർത്താവിൽനിന്ന് ഇരട്ടിയാണ് വാങ്ങുന്നതെന്ന് അശോക പറഞ്ഞു. വിലക്കയറ്റംമൂലം ജനങ്ങൾ പൊറുതിമുട്ടുകയാണ്. കർണാടകയുടെ ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയാണ് സിദ്ധരാമയ്യ. 15 ശതമാനം വർധന ജനങ്ങൾക്ക് താങ്ങാവുന്നതിലും അധികമാണ്.
നിരക്കുവർധനയ്ക്കെതിരേ ശനിയാഴ്ച ബി.ജെ.പി. സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അശോക അറിയിച്ചു.നിരക്കുവർധന പിൻവലിക്കണമെന്നും സംസ്ഥാനത്തെ ജനങ്ങൾക്ക് അഞ്ച് ഗ്യാരന്റി പദ്ധതികൾ നൽകിയെന്ന് നിങ്ങൾക്ക് എങ്ങനെയാണ് അവകാശപ്പെടാനാവുകയെന്നും ബി.വൈ. വിജയേന്ദ്ര മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ചോദിച്ചു.സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന ശക്തി പദ്ധതിക്ക് പണം കണ്ടെത്താനാകാതെ ട്രാൻസ്പോർട്ട് കമ്പനിയെ നഷ്ടത്തിലാക്കിയെന്നും വിജയേന്ദ്ര ആരോപിച്ചു.
വിഷം കൊടുത്ത് കൊല്ലുന്നതിന് മുമ്ബ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടു, ‘ഗ്രീഷ്മ അക്കാര്യം ഗൂഗിളില്‍ തിരഞ്ഞതിന് കാരണം’
കാമുകനായിരുന്ന ഷാരോണ്‍ എന്ന യുവാവിന് കഷായത്തില്‍ കീടനാശിനി കലക്കി കൊലപ്പെടുത്തിയ കേസില്‍ വിധി ജനുവരി 17ന്.നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാകും വിധി പറയുക. ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതിഭാഗത്തിന്റേയും വാദിഭാഗത്തിന്റേയും വാദങ്ങള്‍ പൂര്‍ത്തിയായി. പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറാകാതെ വന്നതോടെയാണ് ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ തീരുമാനിച്ചത്.ഗ്രീഷ്മയ്ക്കെതിരെ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം തെളിഞ്ഞതായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു.
ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും തെളിവ് നശിപ്പിച്ച കുറ്റം തെളിഞ്ഞതായും പ്രോസിക്യൂട്ടര്‍ പറഞ്ഞു. കൊലപാതകം നടത്താനായി ആദ്യം ജ്യൂസില്‍ വിഷം കലര്‍ത്തിയ ശേഷം ഗ്രീഷ്മ ജ്യൂസ് ചാലഞ്ച് നടത്തിയെങ്കിലും ഷാരോണ്‍ കുടിക്കാന്‍ തയ്യാറായില്ല. ജ്യൂസിന് കയ്പ്പായതിനാലാണ് ഷാരോണ്‍ ഉപയോഗിക്കാതിരുന്നത്.പിന്നീട് ഗ്രീഷ്മ ചില ഗുളികകളുടെ വിവരം ഗൂഗിളില്‍ തിരഞ്ഞെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ പനിയായതിനാലാണ് പാരസെറ്റാമോളിനെ കുറിച്ച് തിരഞ്ഞതെന്നാണ് പ്രതിഭാഗം വാദിച്ചത്. കഷായത്തില്‍ വിഷം കലര്‍ത്തിയതിന് ശേഷം ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് ഗ്രീഷ്മയാണ്.
ഇരുവരും ഗ്രീഷ്മയുടെ വീട്ടില്‍വച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിന് ശേഷം ഗ്രീഷ്മ മുഖം കഴുകാനായി ശുചിമുറിയിലേക്ക് പോയപ്പോള്‍ ഷാരോണ്‍ കഷായം കുടിച്ച് വീട്ടില്‍ നിന്ന് പോയി എന്നാണ് പ്രതിഭാഗം വാദിക്കുന്നത്.എന്നാല്‍ ഫോറന്‍സിക് തെളിവുകളും ഡിജിറ്റല്‍ തെളിവുകളും പ്രതിക്ക് എതിരാണെന്നും കുറ്റം തെളിഞ്ഞതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. 2022 ഒക്ടോബര്‍ പത്തിനാണ് ഷാരോണ്‍ രാജ് വിഷം ഉള്ളില്‍ചെന്ന് അവശനിലയിലായത്. 11 ദിവസം കഴിഞ്ഞാണ് മെഡിക്കല്‍ കോളജ് ഐസിയുവില്‍ ഷാരോണ്‍ രാജ് മരിച്ചത്. സാഹചര്യ തെളിവുകളെയാണ് പ്രോസിക്യൂഷന്‍ ആശ്രയിക്കുന്നത്. ഷാരോണിന്റെ മരണമൊഴിയും, ഗ്രീഷ്മ ചതിച്ചതായി ഷാരോണ്‍ സുഹൃത്ത് റെജിനോട് പറഞ്ഞതും കേസില്‍ നിര്‍ണായകമായി.