മൈസൂരു മൈസൂരു ദസറയുടെ ഭാഗമായി വ്യോമസേന നടത്തുന്ന എയർ ഷോ സെപ്റ്റംബർ 27-ന് നടക്കും. ബന്നിമണ്ഡപത്തിലെ പരേഡ് മൈതാനത്തിലാണ് സേനയുടെ ആകാശപ്രകടനം അരങ്ങേറുക. മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെ കണ്ട് നിവേദനം നൽകിയതിനെ തുടർന്നാണ് ഇത്തവണ ദസറയ്ക്ക് വ്യോമപ്രകടനം അനുവദിച്ചത്.
27-നുമുൻപ് പ്രകടനത്തിൻ്റെ റിഹേഴ്സലുമുണ്ടാകും. ഇതിൻറെ തീയതി ഇനിയും അറിയിച്ചിട്ടില്ല. സെപ്റ്റംബർ 22-നാണ് ദസറയ്ക്ക് തിരിതെ ളിയുക. ഒക്ടോബർ രണ്ടിന് വിജയദശമിദിനത്തിൽ ജംബൂസവാരിയോടെ സമാപിക്കും
നടൻ ദര്‍ശന്റെ ഭാര്യ വിജയലക്ഷ്മി താമസിക്കുന്ന വീട്ടില്‍ മോഷണം: മൂന്നുലക്ഷം രൂപ കാണാതായതായി പരാതി
രേണുകാസ്വാമി കൊലക്കേസില്‍ ജുഡീഷ്യല്‍ റിമാൻഡില്‍ ജയിലില്‍ കഴിയുന്ന നടൻ ദർശന്റെ ബംഗളൂരിലെ വീട്ടില്‍ മോഷണം നടന്നതായി പരാതി.ദർശന്റെ ഭാര്യ വിജയലക്ഷ്മി താമസിക്കുന്ന ഹൊസകെരെഹള്ളി പ്രസ്റ്റീജ് അപ്പാർട്ട്മെന്റിലാണ് സംഭവം.കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന മൂന്നുലക്ഷം രൂപ കാണാതായെന്ന് വിജയലക്ഷ്മി പറഞ്ഞു. മൈസൂരില്‍ പോയി തിരിച്ചുവന്നപ്പോഴാണ് പണം കാണാനില്ലെന്ന് മനസ്സിലാക്കിയതെന്നും പരാതിയില്‍ പറയുന്നു.
വീട്ടിലെ ജോലിക്കാരെ ചോദ്യം ചെയ്തെങ്കിലും ഇതുസംബന്ധിച്ച് തുമ്ബൊന്നും ലഭിച്ചിട്ടില്ല. അപ്പാർട്ട്മെന്റ് മാനേജർ നല്കിയ പരാതിയില്‍ ചെന്നമ്മനകെരെ അച്ചുകാട്ടു പൊലീസ് കേസെടുത്തു.ദർശന് ഹൈകോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്ന് അദ്ദേഹത്തെ വീണ്ടും പരപ്പന അഗ്രഹാര സെൻട്രല്‍ ജയിലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.