Home Uncategorized ആ​റു​മാ​സ​ത്തി​നി​ടെ മൈ​സൂ​രു​വി​ൽ നാ​യ്ക്ക​ളു​ടെ ക​ടി​​യേ​റ്റ​ത് 9428 പേർക്ക്

ആ​റു​മാ​സ​ത്തി​നി​ടെ മൈ​സൂ​രു​വി​ൽ നാ​യ്ക്ക​ളു​ടെ ക​ടി​​യേ​റ്റ​ത് 9428 പേർക്ക്

by admin

ബം​ഗ​ളൂ​രു: ആ​റു​മാ​സ​ത്തി​നി​ടെ നാ​യ്ക്ക​ളു​ടെ ക​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൈ​സൂ​രു​വി​ല്‍ റി​പ്പോ​ര്‍ട്ട് ചെ​യ്ത​ത് 9000ത്തി​ലേ​റെ കേ​സു​ക​ള്‍. ജ​നു​വ​രി മു​ത​ല്‍ ജൂ​ണ്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ മൈ​സൂ​രു​വി​ല്‍ മാ​ത്രം 9428 കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍ട്ട് ചെ​യ്ത​ത്. ക​ടി​യേ​റ്റ​വ​രി​ല്‍ 1763 പേ​ര്‍ ഒ​രു വ​യ​സ്സി​നും 12 വ​യ​സ്സി​നു​മി​ട​യി​ലു​ള്ള​വ​രാ​ണ്.

840 പേ​ര്‍ 13 വ​യ​സ്സി​നും 18 വ​യ​സ്സി​നു​മി​ട​യി​ലു​ള്ള കൗ​മാ​ര​ക്കാ​രും 6825 പേ​ർ മു​തി​ര്‍ന്ന​വ​രു​മാ​ണ്. 114 പേ​ര്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി​യ​പ്പോ​ൾ ബാ​ക്കി​യു​ള്ള​വ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ തേ​ടി.ക​ടി​യേ​റ്റ​വ​രെ​ല്ലാം കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സ തേ​ടി​യ​തി​നാ​ൽ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. റാ​ബീ​സ് രോ​ഗം മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രു​ന്ന​ത് പ്ര​ധാ​ന​മാ​യും രോ​ഗം ബാ​ധി​ച്ച മൃ​ഗ​ത്തി​ന്‍റെ ഉ​മി​നീ​രി​ലൂ​ടെ​യാ​ണ്. മൃ​ഗ​ങ്ങ​ളു​ടെ ക​ടി, പോ​റ​ലു​ക​ള്‍, ന​ക്ക​ൽ എ​ന്നി​വ​യി​ലൂ​ടെ മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ മു​റി​വു​ക​ളി​ലേ​ക്ക് ഉ​മി​നീ​ര്‍ എ​ത്തു​ക​യും അ​തു​വ​ഴി അ​ണു​ബാ​ധ ഉ​ണ്ടാ​വു​ക​യു​മാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് മൈ​സൂ​രു ജി​ല്ല ആ​രോ​ഗ്യ ഓ​ഫി​സ​ര്‍ ഡോ. ​പി.​സി. കു​മാ​ര​സ്വാ​മി പ​റ​ഞ്ഞു.

പേ​പ്പ​ട്ടി​യു​ടെ ക​ടി​യി​ലൂ​ടെ​യു​ള്ള അ​ണു​ബാ​ധ സാ​ധാ​ര​ണ നാ​യ്ക്ക​ളു​ടെ ക​ടി​യി​ലൂ​ടെ​യു​ണ്ടാ​കു​ന്ന അ​ണു​ബാ​ധ​യേ​ക്കാ​ൾ 97 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ്. ആ​ഴ​ത്തി​ലു​ള്ള മു​റി​വ്, ക​ടി എ​ന്നി​വ മു​ഖ​ത്തോ നെ​ഞ്ചി​ലോ ഏ​ല്‍ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​പ​ക​ട സാ​ധ്യ​ത കൂ​ടും. നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ ഉ​ട​നെ മു​റി​വ് ന​ന്നാ​യി വെ​ള്ളം ഉ​പ​യോ​ഗി​ച്ച് ക​ഴു​കു​ക, ആ​ന്‍റി റാ​ബി​സ് വാ​ക്സി​ന്‍ (എ.​ആ​ര്‍.​വി) എ​ടു​ക്കു​ക എ​ന്നീ പ്ര​തി​രോ​ധ മാ​ര്‍ഗ​ങ്ങ​ള്‍ അ​ണു​ബാ​ധ ത​ട​യാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ​വ​ര്‍ ചെ​യ്യേ​ണ്ട പ്രാ​ഥ​മി​ക ചി​കി​ത്സ ന​ട​പ​ടി​ക​ള്‍, അ​പ​ക​ട സാ​ധ്യ​ത​ക​ള്‍, പ​രി​ച​ര​ണം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ബോ​ധ വ​ത്ക​ര​ണം, വീ​ടു​ക​ള്‍ തോ​റും ല​ഘു ലേ​ഖ​ക​ള്‍ വി​ത​ര​ണം തു​ട​ങ്ങി ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റാ​ല്‍ ക​ടി​യേ​റ്റ ഭാ​ഗം ഉ​ട​ന്‍ത​ന്നെ ഒ​ഴു​കു​ന്ന വെ​ള്ള​ത്തി​ല്‍ 10 മി​നി​റ്റ് നേ​രം സോ​പ്പോ ഡി​റ്റ​ര്‍ജ​ന്‍റോ ഉ​പ​യോ​ഗി​ച്ച് ക​ഴു​കു​ക​യും സ്പി​രി​റ്റ് അ​ല്ലെ​ങ്കി​ല്‍ അ​യ​ഡി​ന്‍ പോ​ലു​ള്ള ആ​ന്‍റി സെ​പ്റ്റി​ക് ഉ​പ​യോ​ഗി​ച്ച് അ​ണു​മു​ക്ത​മാ​ക്കു​ക​യും വേ​ണം.

കേരളത്തിലെ കുട്ടികളില്‍ ‘ശതമാനം’ അറിയുന്നത് 31 % പേര്‍ക്ക്, ഗുണനപ്പട്ടിക അറിയുന്നത് 67% പേര്‍ക്കും!

കേരളത്തിലെ മൂന്നാം ക്ലാസ് കുട്ടികളില്‍ 99 വരെ താഴേക്കും മുകളിലേക്കും എണ്ണാന്‍ അറിയുന്നവര്‍ 72% മാത്രം.ആറാം ക്ലാസില്‍ ഗുണനപ്പട്ടിക അറിയാവുന്നത് 67 ശതമാനം പേര്‍ക്ക് . ഒമ്ബതാം ക്ലാസില്‍ ശതമാനം കൃത്യമായി പ്രയോഗിക്കാന്‍ അറിയാവുന്നത് 31 ശതമാനം പേര്‍ക്ക് മാത്രമെന്നും എന്‍സിഇആര്‍ടിയുടെ കീഴിലുള്ള പരഖിന്റെ നേതൃത്വത്തില്‍ നടത്തിയ രാഷ്‌ട്രീയ സര്‍വ്വേക്ഷണ്‍ സര്‍വേ വ്യക്തമാക്കുന്നു. രാജ്യത്തെ 74229 സ്‌കൂളുകളിലെ മൂന്ന്, ആറ്, ഒമ്ബത് ക്ലാസുകളിലെ 21.15 ലക്ഷം വിദ്യാര്‍ഥികളിലാണ് സര്‍വേയുടെ ഭാഗമായത്.

കേരളത്തിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ പരിസ്ഥിതി പ്രതിഭാസങ്ങളെ കുറിച്ച്‌ അറിവുളളത് 46% വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ദേശീയ ശരാശരിയെടുത്താല്‍ മൂന്നാം ക്ലാസ് കുട്ടികളില്‍ 99 വരെ മുകളിലേക്കും താഴേക്കും കൃത്യമായി എണ്ണാന്‍ സാധിക്കുന്നത് 55% വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ്. ആറാം ക്ലാസിലെ കുട്ടികളില്‍ പത്ത് വരെയുള്ള ഗുണനപ്പട്ടിക അറിയാവുന്നത് 53% പേര്‍ക്കും ഒമ്ബതാക്ലാസില്‍ ശതമാനം ഉപയോഗിക്കാന്‍ അറിയുന്നത് 28% പേര്‍ക്കും മാത്രമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group