Home തിരഞ്ഞെടുത്ത വാർത്തകൾ തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം; സുരേഷ് ഗോപി നല്‍കിയ ഹര്‍ജിയില്‍ നോട്ടീസയച്ച്‌ സുപ്രീംകോടതി

തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം; സുരേഷ് ഗോപി നല്‍കിയ ഹര്‍ജിയില്‍ നോട്ടീസയച്ച്‌ സുപ്രീംകോടതി

by ടാർസ്യുസ്

ന്യൂഡല്‍ഹി: 2024ല്‍ തൃശൂരിലെ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി തള്ളാന്‍ വിസമ്മതിച്ച ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു.തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കുന്നതാണെന്നും അതില്‍ വിചാരണ നടത്താമെന്നും വ്യക്തമാക്കി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പുറപ്പെടുവിച്ച ഏപ്രില്‍ 1-ലെ കേരള ഹൈക്കോടതി വിധിക്കെതിരെയാണ് സുരേഷ് ഗോപി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 123 പ്രകാരം സുരേഷ് ഗോപിയും അദ്ദേഹത്തിന്റെ ഇലക്ഷന്‍ ഏജന്റും കൂട്ടാളികളും അഴിമതി കാട്ടിയെന്നാണ് ബിനോയിയുടെ തെരഞ്ഞെടുപ്പ് ഹര്‍ജിയിലെ പ്രധാന ആരോപണം.സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായിരുന്ന ഒരു വ്യക്തി വോട്ട് ചെയ്യുമ്പോള്‍ ഹിന്ദു ദൈവത്തെക്കുറിച്ച്‌ ചിന്തിക്കാന്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചുവെന്നും ശ്രീരാമനുമായി ബന്ധപ്പെട്ട മതചിഹ്നങ്ങള്‍ പ്രചാരണത്തില്‍ ഉപയോഗിച്ചുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. പ്രാഥമിക ഘട്ടത്തില്‍ തന്നെ ഈ ആരോപണങ്ങള്‍ എല്ലാം തള്ളണമെന്ന ആവശ്യവുമായാണ് സുരേഷ് ഗോപി സുപ്രീംകോടതിയെ സമീപിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group