Home കർണാടക കര്‍ണാടക മന്ത്രിസഭാ വികസനം ഈ ആഴ്ച തന്നെയെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍; ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍ സജീവം

കര്‍ണാടക മന്ത്രിസഭാ വികസനം ഈ ആഴ്ച തന്നെയെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍; ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍ സജീവം

by ടാർസ്യുസ്

ബെംഗളൂരു: ഏറെ വൈകിയ കര്‍ണാടക മന്ത്രിസഭാ വികസനം ഈ ആഴ്ച തന്നെ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ അറിയിച്ചു.കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി വിഷയം ചര്‍ച്ച ചെയ്യുന്നതിനായി അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിച്ചു.ഹൈക്കമാന്‍ഡ് നേതാക്കള്‍ക്ക് പുറമെ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെ.പി.സി.സി പ്രസിഡന്റ് ബി.കെ. ഹരിപ്രസാദ് എന്നിവരും ചൊവ്വാഴ്ച നടക്കുന്ന നിര്‍ണായക യോഗത്തില്‍ പങ്കെടുത്തേക്കും.പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് ഈ കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.

ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയ ശേഷം ബെംഗളൂരുവില്‍ സര്‍വ്വകക്ഷി യോഗം വിളിക്കുമെന്നും പ്രതിപക്ഷ നേതാക്കളുമായും മുന്‍ മുഖ്യമന്ത്രിമാരുമായും സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഡി.കെ. ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.ബാക്കിയുള്ള 20 ഒഴിവുകളിലേക്ക് വന്‍ പോരാട്ടമാണ് കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നത്. ജാതി-മേഖലാ സമവാക്യങ്ങള്‍ പാലിച്ചുകൊണ്ട് അര്‍ഹരായവരെ കണ്ടെത്തുക എന്നത് ഹൈക്കമാന്‍ഡിനും ശിവകുമാറിനും വലിയ വെല്ലുവിളിയാണ്.അതിനാല്‍ തന്നെ മുന്‍നിര നേതാക്കളില്‍ പലരും ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്ത് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. കഴിഞ്ഞ ആഴ്ചയും വികസന ചര്‍ച്ചകള്‍ക്കായി മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിയിലെത്തിയിരുന്നെങ്കിലും നീറ്റ് വിഷയത്തിലെ അടിയന്തര പ്രതിഷേധങ്ങള്‍ കാരണം യോഗം മാറ്റിവെക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group