പുതുവത്സര രാവില്‍ ബി.എം.ടി.സി സ്പെഷല്‍ സർവിസുകള്‍ നടത്തും. എം.ജി റോഡ്/ ബ്രിഗേഡ് റോഡ് എന്നിവിടങ്ങളില്‍നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്രക്കാരുടെ തിരക്കനുസരിച്ച് രാത്രി 11 മുതല്‍ 2 വരെ സർവിസുകളുണ്ടാവും.ബ്രിഗേഡ് റോഡില്‍നിന്ന് ഇലക്‌ട്രോണിക് സിറ്റി (ജി 3), ജിഗാനി (ജി 4), സർജാപുര (ജി 2), കെംഗേരി കെ.എച്ച്.ബി ക്വാർട്ടേഴ്സ് (ജി 6), ജനപ്രിയ ടൗണ്‍ഷിപ് (ജി 7) എന്നിവിടങ്ങളിലേക്കാണ് സർവിസ്. എം.ജി റോഡില്‍നിന്ന് നെലമംഗല (ജി 8), യെലഹങ്ക സ്റ്റേജ് 5 (ജി 9), യെലഹങ്ക (ജി 10), ബഗലൂർ (ജി 11) ഹൊസ്ക്കോട്ടെ (317 ജി), ചന്നസാന്ദ്ര (SBS13K), കടുഗോഡി (SBS1K), ബാനശങ്കരി (13) എന്നിവിടങ്ങളിലേക്കുമായിരിക്കും സർവിസ്.
കൂടാതെ മെജസ്റ്റിക്, കെ.ആർ മാർക്കറ്റ്, ശിവജി നഗർ, കോറമംഗല, കടുഗോഡി, കെംഗേരി, സുമനഹള്ളി, ഗൊരഗുണ്ടപാളയ, യെശ്വന്ത്പൂർ, യെലഹങ്ക, ശാന്തിനഗർ, ബാനശങ്കരി, ഹെബ്ബാള്‍, സെൻട്രല്‍ സില്‍ക്ക് ബോർഡ് എന്നീ ബസ് സ്റ്റാൻഡുകളില്‍ നിന്നും വിവിധയിടങ്ങളിലേക്ക് സർവിസ് നടത്തുമെന്ന് ബി.എം.ടി.സി അറിയിച്ചു.ടി.സി അറിയിച്ചു.
കാമുകിയുടെ ചിത്രങ്ങളും വീഡിയോകളും കോപ്പി ചെയ്തു; സുഹൃത്തിനെ പ്ലസ് ടു വിദ്യാര്‍ഥി കൊലപ്പെടുത്തി
ഫോണില്‍ നിന്ന് കാമുകിയുടെ ചിത്രങ്ങളും വീഡിയോകളും രഹസ്യമായി കോപ്പി ചെയ്തെന്ന് ആരോപിച്ച് സുഹൃത്തിനെ പ്ലസ് ടു വിദ്യാർഥി കൊലപ്പെടുത്തി.ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. 16കാരനാണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ ദിവസം വൈകീട്ട് മകൻ വീട്ടിലേക്ക് മടങ്ങിയെത്താത്തിനെ തുടർന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.മാതാപിതാക്കള്‍ മകനെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ട്യൂഷൻ സെന്ററില്‍ പോയി അന്വേഷിച്ചപ്പോഴാണ് അന്നേ ദിവസം അവധിയാണെന്ന് അറിയാൻ കഴിഞ്ഞത്. ഇതെ തുടർന്നാണ്, കുടുംബം പൊലീസിനെ സമീപിച്ചത്.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട വിദ്യാർഥി അവസാനമായി കണ്ടത് സുഹൃത്തിനെയാണെന്ന് വ്യക്തമായത്. എന്നാല്‍, കുറ്റാരോപിതനായ വിദ്യാർഥി ആദ്യം പൊലീസിനോട് ഒന്നും വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍, കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. തന്റെ മൊബൈല്‍ ഫോണ്‍ എട്ടായിരം രൂപക്ക് വില്‍ക്കുകയാണെന്ന് പറഞ്ഞ് പ്രതി സുഹൃത്തിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സുഹൃത്തിനൊപ്പം ഭക്ഷണം കഴിച്ചും മറ്റും അല്‍പ്പ സമയം ചെലവിട്ട ശേഷമായിരുന്നു പ്രതി കൃത്യം നടത്തിയത്. ചുറ്റിക കൊണ്ട് തലക്ക് അടിച്ചാണ് പ്രതി സുഹൃത്തിനെ കൊല നടത്തിയത്.
പൊലീസ് കൊല്ലപ്പെട്ട 16കാരന്റെ മൃതദേഹം ഭവൻപൂർ എന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തില്‍ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നതുള്‍പ്പെടെ കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമെ വ്യക്തമാകുകയുള്ളൂവെന്ന് മീററ്റ് എസ്.പി ആയുഷ് വിക്രം പറഞ്ഞു.