Home Featured നടൻ ദിലീപ് ശങ്കറിന്റെ മരണം തറയില്‍ തലയിടിച്ച്‌ വീണെന്ന് സംശയം; മുറിയില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തി

നടൻ ദിലീപ് ശങ്കറിന്റെ മരണം തറയില്‍ തലയിടിച്ച്‌ വീണെന്ന് സംശയം; മുറിയില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തി

by admin

നടൻ ദിലീപ് ശങ്കറിന്റേത് ആത്മഹത്യ അല്ലെന്നുറപ്പിച്ച്‌ പൊലീസ്. മുറിയില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകള്‍ ലഭിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി.ഹോട്ടല്‍ ജീവനക്കാരുടെ ഉള്‍പ്പെടെ മൊഴി രേഖപ്പെടുത്തി. ദിലീപ് ശങ്കർ മുറിയില്‍ തലയിടിച്ച്‌ വീണതാണെന്നാണ് സംശയം. ഇതുമൂലം ഉണ്ടായ ആന്തരിക രക്തസ്രാവമാണോ മരണത്തിന് കാരണമെന്നും സംശയിക്കുന്നു. മുറിയില്‍ നിന്ന് മദ്യക്കുപ്പികള്‍ ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടി സ്വീകരിക്കും.കഴിഞ്ഞ ദിവമാണ് തിരുവനന്തപുരത്തെ ഹോട്ടലില്‍ സീരിയല്‍ താരം ദിലീപ് ശങ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് അദ്ദേഹം അഭിനയിച്ചുകൊണ്ടിരുന്ന സീരിയലിന്റെ സംവിധായകൻ മനോജ് പറഞ്ഞിരുന്നു. കരള്‍ സംബന്ധമായ അസുഖത്തിന് അദ്ദേഹം ചികിത്സ തേടിയിരുന്നുവെന്നും രോഗത്തെക്കുറിച്ച്‌ അദ്ദേഹം കാര്യമായി ശ്രദ്ധിച്ചിരുന്നില്ലെന്നും സംവിധായകൻ പറഞ്ഞിരുന്നു.സീരിയല്‍ ഷൂട്ടിന്റെ ഭാഗമായി നാല് ദിവസം മുൻപാണ് ദിലീപ് ശങ്കർ തിരുവനന്തപുരത്ത് എത്തിയത്. രണ്ട് ദിവസം ഷൂട്ടിംഗില്‍ പങ്കെടുത്തു. കഴിഞ്ഞ രണ്ട് ദിവസം ഷൂട്ടിംഗ് ഇല്ലാതിരുന്നതിനാല്‍ ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞു. ഇതിനിടെ സീരിയലിന്റെ പ്രൊഡക്ഷൻ വിഭാഗം അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടു.

ഫോണില്‍ കിട്ടാതെ വന്നതോടെ പ്രൊഡക്ഷൻ വിഭാഗത്തില്‍ നിന്നുള്ളവർ നേരിട്ടെത്തി. ഹോട്ടല്‍ അധികൃതർ പരിശോധനയ്‌ക്കെത്തിയപ്പോള്‍ മുറിയില്‍ നിന്ന് ദുർഗന്ധം വമിച്ചിരുന്നു. തുടർന്ന് മുറിയില്‍ നടത്തിയ പരിശോധനയിലാണ് തറയില്‍ മരിച്ചു കിടക്കുന്ന നിലയില്‍ ദിലീപ് ശങ്കറിനെ കാണുന്നത്. തുടർന്ന് കന്റോണ്‍മെന്റ് പൊലീസിനെ വിവരം അറിയിച്ചു. അസ്വാഭാവികമായി ഒന്നുമില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group