ബംഗളൂരു: എയർ ഇന്ത്യ എക്സ്പ്രസ് ബംഗളൂരു – കണ്ണൂർ സർവിസ് റദ്ദാക്കി. ഉയർന്ന ടിക്കറ്റ് നിരക്കും അശാസ്ത്രീയമായ സമയക്രമവും കാരണം യാത്രക്കാർ കുറഞ്ഞതാണ് കാരണം.
ജൂലൈ ആദ്യവാരം ആരംഭിച്ച സർവിസാണ് യാത്രക്കാരില്ലെന്ന പേരില്‍ കഴിഞ്ഞ ദിവസം നിർത്തലാക്കിയത്.നേരത്തേ രണ്ട് സർവിസുകളാണ് എയർ ഇന്ത്യ ബംഗളൂരു – കണ്ണൂർ സെക്ടറില്‍ നടത്തിയിരുന്നത്. എയർ ഇന്ത്യ സർവിസ് നിർത്തിയതോടെ നിലവില്‍ ഇൻഡിഗോ മാത്രമാണ് ഈ റൂട്ടില്‍ നേരിട്ട് പ്രതിദിന സർവിസ് നടത്തുന്നത്.