Home Featured പിണറായി 2.0 മന്ത്രിസഭയിലെ നിയുക്ത മന്ത്രിമാരും വകുപ്പുകളും

പിണറായി 2.0 മന്ത്രിസഭയിലെ നിയുക്ത മന്ത്രിമാരും വകുപ്പുകളും

by admin

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയിലെ നിയുക്ത മന്ത്രിമാരും ഇതുവരെ ധാരണയിലെത്തിയ അവരുടെ വകുപ്പുകളും. മുഖ്യമന്ത്രി പിണറായി വിജയന്റെ വകുപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ആഭ്യന്തരം, വിജിലന്‍സ്, ഐ.ടി, പൊതുഭരണം ഉള്‍പ്പെടെ കഴിഞ്ഞ സര്‍ക്കാരില്‍ കൈകാര്യം ചെയ്ത വകുപ്പുകള്‍ തുടരുമെന്നാണ് സൂചന.

മറ്റ് മന്ത്രിമാരും വകുപ്പുകളും: കെ.എന്‍ ബാലഗോപാല്‍(ധനകാര്യം), പി.രാജീവ് (വ്യവസായം, നിയമം), എം.വി ഗോവിന്ദന്‍ (തദ്ദേശ സ്വയം ഭരണം, എക്‌സൈസ്), വി.ശിവന്‍കുട്ടി (പൊതുവിദ്യാഭ്യാസം, തൊഴില്‍), കെ.രാധാകൃഷ്ണന്‍ (പിന്നാക്ക ക്ഷേമം, ദേവസ്വം), പി.എ മുഹമ്മദ് റിയാസ് (പൊതുമരാമത്ത്, ടൂറിസം), വീണ ജോര്‍ജ് (ആേരാഗ്യം), ആര്‍.ബിന്ദു (ഉന്നത വിദ്യാഭ്യാസം), വി.എന്‍ വാസവന്‍ (സഹകരണം, രജിസ്‌ട്രേഷന്‍), സജി ചെറിയാന്‍ (ഫിഷറീസ്, സാംസ്‌കാരികം, സിനിമ), വി.അബ്ദുറഹ്മാന്‍ (ന്യുനപക്ഷക്ഷേമം, പ്രവാസികാര്യം, സ്‌പോര്‍ട്‌സ്) എന്നിവരാണ് സി.പി.എം മന്ത്രിമാരും വകുപ്പുകളും

സി.പി.ഐ പി.പ്രസാദ്, കെ.രാജന്‍, ജെ.ചിഞ്ചുറാണി, ജി.ആര്‍ അനില്‍ എന്നിവരെയാണ് മന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. എന്നാല്‍ അവരുടെ വകുപ്പുകള്‍ സംബന്ധിച്ച തീരുമാനം പുറത്തുവന്നിട്ടില്ല.

ഘടകകക്ഷികളില്‍ കേരള കോണ്‍ഗ്രസ് എം മന്ത്രി റോഷി അഗസ്റ്റിന്‍ (ജലവിഭവം, ജലസേചനം), എന്‍.സി.പി മന്ത്രി എ.കെ ശശീന്ദ്രന്‍( വനംവകുപ്പ്), ജനതാദള്‍ എസിലെ കെ.കൃഷ്ണന്‍കുട്ടി (വൈദ്യുതി), ഐ.എന്‍.എല്ലിലെ അഹമ്മദ് ദേവര്‍കോവില്‍ (തുറമുഖം, മ്യുസിയം, പുരാവസ്തു), ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്റണി രാജുവിന് ഗതാഗതം ലഭിക്കുമെന്നാണ് സൂചന.

Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്‌സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group