Home കർണാടക ബെംഗളൂരു മെട്രോ ബ്ലൂ ലൈൻ സില്‍ക്ക് ബോര്‍ഡ് – കെആര്‍ പുരം സ്ട്രെച്ച്‌ 3 മാസത്തിനുള്ളില്‍ തുറക്കും; ട്രയല്‍ റണ്‍ ഒക്ടോബറില്‍

ബെംഗളൂരു മെട്രോ ബ്ലൂ ലൈൻ സില്‍ക്ക് ബോര്‍ഡ് – കെആര്‍ പുരം സ്ട്രെച്ച്‌ 3 മാസത്തിനുള്ളില്‍ തുറക്കും; ട്രയല്‍ റണ്‍ ഒക്ടോബറില്‍

by ടാർസ്യുസ്

ബംഗളൂരു: നമ്മ മെട്രോയുടെ നിർമ്മാണത്തിലുള്ള ബ്ലൂ ലൈനിന്റെ മുഴുവൻ സ്ട്രെച്ചുകളും 2027 അവസാനത്തോടെ പൂർണമായി തുറക്കും.ഈ സില്‍ക്ക് ബോർഡ് – കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം പാതയ്ക്ക് ആകെ 58 കിലോമീറ്റർ ആണ് നീളം. സിവില് പ്രവൃത്തികളുടെ 72% ഇതുവരെ പൂർത്തിയായി.അതെസമയം സില്‍ക്ക് ബോർഡ് – കെ.ആർ പുരം പാതയുടെ പണികള്‍ ഭൂരിഭാഗം പൂർത്തിയായിട്ടുണ്ട്. 19 കിലോമീറ്റർ വരുന്ന ഈ ഭാഗം 2026 അവസാനത്തോടെ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. 2026 ഒക്ടോബർ മുതല്‍ ട്രയല്‍ റണ്ണുകള്‍ ആരംഭിക്കാനാണ് പദ്ധതി.ഹെബ്ബാള്‍ – കെ ഐ എ വിമാനത്താവളം സ്ട്രെച്ചിന്റെ ജോലികള്‍ ബംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈര ഗൗഡ പറയുന്ന ഏറ്റവും പുതിയ സമയക്രമം അനുസരിച്ച്‌ 2027 പകുതിയോടെ തുറക്കും.

ഭൂമി ഏറ്റെടുക്കലിലെ തടസ്സങ്ങളാണ് ഇവിടെ പണികള്‍ വൈകിക്കുന്നത്. കൂടാതെ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുള്ള അനുമതി ലഭിക്കാനും കാലതാമസമുണ്ട്. കടുത്ത ഗതാഗതക്കുരുക്കും ട്രാഫിക് പോലീസിന്റെ അനുമതി ലഭിക്കുന്നതിലെ വൈകലും മറ്റൊരു പ്രശ്നമാണ്. പ്രവൃത്തികള്‍ പൂർത്തിയാക്കാൻ ആവശ്യത്തിന് തൊഴിലാളികളുടെ ക്ഷാമവും അനുഭവപ്പെടുന്നുണ്ട്.2023 ജനുവരിയില്‍ മെട്രോയുടെ നിർമ്മാണത്തിലിരുന്ന തൂണ്‍ തകർന്നു വീണ് ഒരു സ്ത്രീയും അവരുടെ രണ്ടര വയസ്സുള്ള മകനും മരണപ്പെട്ടതിനെ തുടർന്ന് കെആർ പുരം – ഹെബ്ബാള്‍ റൂട്ടിലെ പ്രവൃത്തികള്‍ മാസങ്ങളോളം നിർത്തിവെച്ചിരുന്നു. സേവനം ആരംഭിക്കുന്നതിന് മുൻപ് ബൈയ്യപ്പനഹള്ളിയിലേക്കുള്ള ഡിപ്പോ കണക്റ്റിവിറ്റിയും സില്‍ക്ക് ബോർഡ്, ഇബ്ലൂർ, മാരത്തഹള്ളി തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലെ സിവില് പ്രവൃത്തികളും BMRCL-ന് പൂർത്തിയാക്കേണ്ടതുണ്ട്.

ബംഗളൂരു നഗരത്തിലെ പ്രധാനപ്പെട്ട ഐടി ഇടനാഴികളെയും അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്നു എന്നതാണ് ബ്ലൂലൈനിന്റെ പ്രത്യേകത. വളരെ പ്രതീക്ഷയോടെയാണ് ഐടി നഗരം ഈ ലൈനിനെ കാത്തിരിക്കുന്നത്. സെൻട്രല്‍ സില്‍ക്ക് ബോർഡ് മുതല്‍ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വരെ ഏകദേശം 58 കിലോമീറ്റർ നീളത്തിലാണ് ഈ റൂട്ട് സ്ഥിതി ചെയ്യുന്നത്. 30 സ്റ്റേഷനുകള്‍ ഈ റൂട്ടിലുണ്ട്. മുഴുവൻ പാതയും എലിവേറ്റഡ് കോറിഡോറാണ്. സെൻട്രല്‍ സില്‍ക്ക് ബോർഡില്‍ നിന്നാണ് ഈ പാതം തുടങ്ങുന്നത്. അവസാനിക്കുന്ന സ്ഥലം കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം. രണ്ട് ഘട്ടങ്ങളായി പണി പൂർത്തീകരിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group