ബെംഗളൂരു: മെട്രോയിൽ പ്രണയിനികളുടെ അടുത്തിടപഴകിയുള്ള ദൃശ്യങ്ങളോട് പ്രതികരിച്ച് പോലീസ്. ദൃശ്യങ്ങൾ പങ്കുവെച്ച് ഇവർക്കെതിരെ കേസെടുക്കണമെന്നാണ് യാത്രക്കാരൻ ആവശ്യപ്പെട്ടത്. അതിനിടെ, സാമൂഹ്യമാധ്യമമായ എക്സിൽ പങ്കുവെച്ച ദൃശ്യത്തോട് പ്രതികരിച്ച് ബെംഗളൂരു പോലീസ് രം ഗത്തെത്തി.
നമ്മ മെട്രോയിൽ എന്താണ് സംഭവിക്കുന്നത്, പതുക്കെ ബെംഗളൂരു മെട്രോ ദില്ലി മെട്രോയായി മാറുകയാണ്. ഇവർക്കെതിരെ എന്തെങ്കിലും നടപടിയെടുക്കണമെന്നും പെൺകുട്ടി ആൺകുട്ടിയെ ചുംബിക്കുകയാണെന്നും സിറ്റി പോലീസിനേയും മെട്രോ അധികൃതരേയും ടാഗ് ചെയ്തു കൊണ്ട് യാത്രക്കാരൻ പോസ്റ്റ് ചെയ്തു. എന്നാൽ വീഡിയോ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. നിങ്ങളുടെ പരാതി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ദയവായി നിങ്ങളുടെ കോൺടാക്റ്റ് നമ്പർ മെസേജ് ചെയ്യൂവെന്നുമാണ് പോലീസ് പ്രതികരിച്ചത്.