Home തിരഞ്ഞെടുത്ത വാർത്തകൾ മാടാക്കര പള്ളിയിലെ പൊലീസ് ഇടപെടലിനെ ന്യായീകരിച്ച്‌ മഹല്ല് കമ്മിറ്റി, വലിയ സംഘര്‍ഷം തടഞ്ഞത് പൊലീസെന്ന് വിശദീകരണം

മാടാക്കര പള്ളിയിലെ പൊലീസ് ഇടപെടലിനെ ന്യായീകരിച്ച്‌ മഹല്ല് കമ്മിറ്റി, വലിയ സംഘര്‍ഷം തടഞ്ഞത് പൊലീസെന്ന് വിശദീകരണം

by ടാർസ്യുസ്

കോഴിക്കോട്: വടകര കണ്ണൂക്കര മാടാക്കര പള്ളിയിലുണ്ടായ ലാത്തിചാർജ് അടക്കമുള്ള നടപടികളില്‍ പൊലീസിനെ ന്യായീകരിച്ച്‌ മഹല്ല് കമ്മിറ്റി രംഗത്തെത്തി.പള്ളിയിലുണ്ടായ പൊലീസ് ഇടപെടല്‍ അനാവശ്യമായിരുന്നു എന്ന വാദം അംഗീകരിക്കാനാവില്ലെന്ന് മഹല്ല് കമ്മിറ്റി വ്യക്തമാക്കി. സമയബന്ധിതമായ പൊലീസ് ഇടപെടല്‍ കാരണം മാത്രമാണ് പ്രദേശത്ത് ഉണ്ടാകുമായിരുന്ന വലിയൊരു സംഘർഷം ഒഴിവാക്കാനും സാഹചര്യം ശാന്തമാക്കാനും സാധിച്ചതെന്നും കമ്മിറ്റി ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. പള്ളിയെ പൊലീസ് ഇടപെടലില്‍ ആഭ്യന്തര വകുപ്പിന്റെ നടപടിക്ക് പിന്നാലെയാണ് മഹല്ല് കമ്മിറ്റി പൊലീസിനെ ന്യായീകരിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്.

പള്ളിയിലെ സംഭവങ്ങളുടെ പേരില്‍ ചോമ്പാല സ്റ്റേഷനിലെ എസ് ഐ ഷമീല്‍ അടക്കം അഞ്ച് പൊലീസുകാരെ സ്ഥലം മാറ്റിയിരുന്നു.ആഭ്യന്തര വകുപ്പിന്റെ നടപടികോഴിക്കോട് റൂറല്‍ പൊലീസ് ഹെഡ്ക്വാർട്ടേസിലേക്കാണ് എസ് ഐ ഷമീല്‍ അടക്കം അഞ്ച് പൊലീസുകാരെ സ്ഥലം മാറ്റിയത്. പയ്യോളി എസ് എച്ച്‌ ഒ ജയ്‌മോൻ പി ജെയെ ചോമ്പാല എസ് എച്ച്‌ ഒ ആയി നിയമിക്കുകയും ചെയ്തു. സംഭവത്തിന്റെ കൂടുതല്‍ സി സി ടി വി ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ഇരുവിഭാഗം തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നതും പൊലീസ് ഇടപെടുന്നതുമാണ് സി സി ടി വി ദൃശ്യങ്ങളിലുള്ളത്. പൊലീസിനെതിരെയും പള്ളിക്കകത്ത് പ്രതിഷേധമുണ്ടായത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. നിലവിലെ ഖത്തീബിന്‍റെ നേതൃത്വത്തില്‍ മൗലീദ് പാരായണം നടത്തിയതിനെ ഒരുവിഭാഗം എതിര്‍ത്തതോടെയാണ് പള്ളിയില്‍ ചേരി തിരിഞ്ഞ് സംഘർഷമുണ്ടായത്. ബൂട്ടിട്ട് പള്ളിക്കകത്ത് കയറിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ലീഗും കെ കെ രമ എം എല്‍ എയും ആവശ്യപ്പെട്ടിരുന്നു.

സംഘര്‍ഷങ്ങള്‍ക്കും പൊലീസ് നടപടിക്കും പിന്നില്‍ മുസ്ലിം ലീഗാണെന്നാണ് സി പി എമ്മിന്റെ വിമർശനം.സി പി എം വിമർശനം ഇങ്ങനെമാടാക്കര പള്ളിയിലുണ്ടായ പൊലീസ് നടപടിയില്‍ മുസ്ലിം ലീഗിനെതിരെ രൂക്ഷവിമർശനമാണ് സി പി എം ജില്ലാ കമ്മിറ്റി നടത്തിയത്. പൊലീസിനെ പള്ളിയില്‍ വിളിച്ചുവരുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും വിശ്വാസികളെ മർദ്ദിക്കാനും നേതൃത്വം കൊടുത്തത് ലീഗാണെന്ന് സി പി എം ആരോപിച്ചു. കുറ്റ്യാടി എം എല്‍ എ പാറക്കല്‍ അബ്ദുള്ളയുടെ അറിവോടെയാണ് പൊലീസിനെ പള്ളിയില്‍ എത്തിച്ചതെന്നും, ഇപ്പോള്‍ നടന്ന അക്രമങ്ങളുടെ ഉത്തരവാദിത്തം പൊലീസിന്റെ തലയിലിട്ട് തടിയൂരാനാണ് യു ഡി എഫ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നതെന്നും സി പി എം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group