Home കർണാടക ബെംഗളൂരു ഹെബ്ബാള്‍ തുരങ്കപാത കുരുക്കാകും; പദ്ധതിക്കെതിരെ ഐഐഎസ്സി റിപ്പോര്‍ട്ട്

ബെംഗളൂരു ഹെബ്ബാള്‍ തുരങ്കപാത കുരുക്കാകും; പദ്ധതിക്കെതിരെ ഐഐഎസ്സി റിപ്പോര്‍ട്ട്

by ടാർസ്യുസ്

ഹെബ്ബാള്‍ തുരങ്കപാതയ്ക്കെതിരെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്സി) റിപ്പോർട്ട്. ബെംഗളൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ നിർമ്മിക്കുന്ന ഈ പാത കുരുക്ക് അഴിക്കുകയല്ല മറിച്ച്‌ പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് ഐഐഎസ്സി റിപ്പോർട്ടില്‍ പറയുന്നത്.ഐഐഎസ്സി സസ്റ്റൈനബിള്‍ ട്രാൻസ്‌പോർട്ടേഷൻ ലാബ് ചൊവ്വാഴ്ചയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. റിപ്പോർട്ട് പ്രകാരം തുരങ്കപാത ഇപ്പോള്‍ ഗതാഗത കുരുക്ക് ഉള്ള പ്രദേശത്തെ കുരുക്ക് അഴിക്കുമെങ്കിലും വെറ്ററിനറി ഹോസ്പിറ്റലിനും എസ്റ്റീം മാളിനും സമീപമുള്ള ഇടത്ത് പുതിയ കുരുക്കിന് വഴിയൊരുമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. ഈ കുരുക്ക് മെഖ്രി സർക്കിളിലേക്ക് വരെ നീളാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ തുരങ്കപാത ഭാവിയില്‍ സർക്കാരിന് മറ്റൊരു തലവേദനയാകും എന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.

തുരങ്കപാതയെക്കാള്‍ ഭൂഗർഭ മെട്രോയാണ് ഏറ്റവും ലാഭകരമെന്ന് സിവില്‍ എൻജിനീയറിങ് വിഭാഗത്തിലെ പ്രൊഫസർ ആശിഷ് വർമ്മ ചൂണ്ടിക്കാട്ടി.യാത്രക്കാരുടെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ , മെട്രോയ്ക്ക് ഒരു യാത്രക്കാരന് വരുന്നത് 0.86 രൂപ മാത്രണ്. അതേസമയം തുരങ്കപാതയില്‍ ഒരാള്‍ക്ക് ഏകദേശം 5.23 രൂപ ചെലവ് വരും. അതേസമയം മണിക്കൂറില്‍ ഒരു ദിശയിലേക്ക് സഞ്ചരിക്കുന്ന യാത്രക്കാരുടെ ശേഷി വെച്ച്‌ നോക്കുമ്പോള്‍ മെട്രോയ്ക്ക് വെറും 2.26 ലക്ഷം മാത്രമേ വരൂ. എന്നാല്‍ തുരങ്കപാതയ്ക്ക് ഇത് 13.74 ലക്ഷം വരും. അതായത് തുരങ്കപാതയുടെ ചെല് മെട്രോയേക്കാള്‍ 6.12 ചെല് കൂടുതലായിരിക്കും തുരങ്കപാതയ്ക്ക്. അതായത് മെട്രോ പോലെ തന്നെ തുരങ്കപാത ആളുകള്‍ക്ക് ഉപകാരപ്രദമാകണമെങ്കില്‍ പബ്ലിക് ഫണ്ടില്‍ നിന്നും ആറ് മടങ്ങ് അധികം ചെലവഴിക്കേണ്ടി വരുമെന്ന് സാരം.പദ്ധതിയുടെ വിശദമായ പ്രൊജക്റ്റ് റിപ്പോർട്ടിലും ഗുരുതരമായ പിഴവുകള്‍ ഐഐഎസ്സി ചൂണ്ടിക്കാട്ടി.

ഡിപിആറില്‍ കാണിച്ചിരിക്കുന്നത് ഹൈവേ കപ്പാസിറ്റി മാനുവല്‍ നിർദേശിച്ചിരിക്കുന്ന റോഡ് ശേഷിയേക്കാള്‍ കുറഞ്ഞ കണക്കുകളാണ്. അതായത് മാനുവലില്‍ പറയുന്നത് മണിക്കൂറില്‍ 4,200, 2,700 പിസിയു ആണെങ്കില്‍ ഡിപിആറില്‍ ഇത് 3600,2400 മാത്രമാണ്.ഈസ്റ്റേണ്‍ മാളിന് സമീപം 60 മീറ്റർ റേഡിയസിലുള്ള വളവിനെ കുറിച്ചും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇവിടെയെത്തുമ്പോള്‍ വാഹനങ്ങള്‍ 60 കിമിയില്‍ നിന്നും 40 കിമിയായി വേഗത കുറയ്ക്കേണ്ടി വരും. ഹെബ്ബാള്‍ തടാകത്തിന് സമീപമുള്ള താഴ്ന്ന പ്രദേശത്താണ് തുരങ്കത്തിന്റെ പ്രവേശന കവാടം. അതുകൊണ്ട് ഈ ഭാഗത്ത് വെള്ളപ്പൊക്കെ സാധ്യത കൂടുതലാണ്. ഇക്കാര്യം ഗൌരവപൂർവ്വം ഡിപിആറില്‍ പരാമർശിച്ചിട്ടില്ലെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.ഇതെല്ലാം കൊണ്ട് തന്നെ തുരങ്കപാത എന്ന നിർദേശത്തില്‍ നിന്നും പൂർണമായി പിൻമാറി ചെലവുകുറഞ്ഞ ഭൂഗർഭപാത പോലുള്ള മാർഗങ്ങളിലേക്ക് അധികൃതർ തിരിയണമെന്നും റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group