Home Featured ട്വിറ്ററിന് 50 ലക്ഷം പിഴയിട്ട് കർണാടക ഹൈക്കോടതി

ട്വിറ്ററിന് 50 ലക്ഷം പിഴയിട്ട് കർണാടക ഹൈക്കോടതി

by admin

ചില ട്വീറ്റുകളും ട്വിറ്റർ അക്കൗണ്ടുകളും മരവിപ്പിക്കണമെന്ന കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നിർദേശത്തിനെതിരെ ട്വിറ്റർ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി. നിർദേശം പാലിക്കാത്തതിന് ജസ്റ്റിസ് കൃഷ്‌ണ എസ് ദീക്ഷിതിന്റെ സിം​ഗിൾ ബെഞ്ച് ട്വിറ്ററിന് 50 ലക്ഷം രൂപ പിഴയും ചുമത്തി. നടപടികൾ വൈകിപ്പിച്ചതിനുള്ള പിഴ 45 ദിവസത്തിനുള്ളിൽ സംസ്ഥാന ലീ​ഗൽ സർവീസസ് അതോറിറ്റിക്ക് നൽകണമെന്നും കോടതി അറിയിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണ് കേന്ദ്രനിർദേശമെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ കഴിഞ്ഞ വർഷം കോടതിയെ സമീപിച്ചത്.

ഹനിഫ് അദേനിയുടെ നിവിന്‍ പോളി ചിത്രം, അപ്‍ഡേറ്റില്‍ ആവേശത്തോടെ ആരാധകര്‍

നീഫ് അദേനിയുടെ നിവിൻ പോളി ചിത്രത്തിനായി ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ‘എൻപി 42’ എന്ന വിശേഷണപ്പേരുള്ള ചിത്രമാണ് നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്നത്.

ഹനീഫ് അദേനി തിരക്കഥയും എഴുതുന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്. നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‍മെന്റ് അടുത്ത ആഴ്‍ച എന്നതാണ് അപ്‍ഡേറ്റ്സംവിധായകൻ ഹനീഫ് അദേനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന നിവിൻ പോളിയുടെ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് അപ്‌ഡേറ്റിനായി കമന്റ് ചെയ്‍തിരുന്നത്. ‘ഹാപ്പി ബര്‍ത്ഡേ ഡിയര്‍ ബ്രദര്‍’ ആശംസിച്ച്‌ നിവിൻ പോളി സാമൂഹ്യ മാധ്യമത്തില്‍ ചിത്രം പങ്കുവയ്‍ക്കുകയായിരുന്നു. പോസ്റ്റിന്റെ അതേ കമന്റ് ബോക്‌സില്‍ സംവിധായകൻ ഹനീഫ് അദേനി തന്നെയാണ് ഈ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്. അക്ഷമരായി കാത്തുനിന്ന ആരാധകര്‍ക്കിടയില്‍ ചിത്രത്തിന്റെ സംവിധായകന്റെ അപ്‌ഡേറ്റ് ചര്‍ച്ചയായി മാറിയിരിക്കുകയാണ്.യുഎയിലായിരുന്നു നിവിൻ ചിത്രത്തിന്റെ തുടക്കം. കേരളത്തിലാണ് തുടര്‍ന്നുള്ള ഭാഗങ്ങളുടെ ചിത്രീകരണം. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്ചേഴ്‌സും ചേര്‍ന്നാണ് നിര്‍മാണം. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ റിനി ദിവാകര്‍.നിവിൻ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത, ആര്‍ഷ തുടങ്ങിയവരും വേഷമിടുന്നു പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ. വിഷ്‍ണു തണ്ടാശേരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. കോസ്റ്റ്യൂം മെല്‍വി ജെ, സംഗീതം മിഥുൻ മുകുന്ദൻ, മേക്കപ്പ് ലിബിൻ മോഹനൻ, അസോസിയേറ്റ് ഡയറക്ടര്‍ സമന്തക് പ്രദീപ്, ലൈൻ പ്രൊഡ്യൂസേഴ്‍സ്, ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ റിനി ദിവാകര്‍, എഡിറ്റിംഗ് നിഷാദ് യൂസഫും ആണ്.

You may also like

error: Content is protected !!
Join Our WhatsApp Group