Home കർണാടക ബെംഗളൂരു മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത; പുതിയ വന്ദേ ഭാരത് ട്രയല്‍ റണ്‍ കഴിഞ്ഞു, കേരളത്തിലേക്ക് കണക്റ്റിവിറ്റി

ബെംഗളൂരു മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത; പുതിയ വന്ദേ ഭാരത് ട്രയല്‍ റണ്‍ കഴിഞ്ഞു, കേരളത്തിലേക്ക് കണക്റ്റിവിറ്റി

by ടാർസ്യുസ്

ബെംഗളൂരു: ബെംഗളൂരു മലയാളികള്‍ക്ക് ആശ്വാസമായി മംഗളൂരുവിലേക്ക് പുതിയ വന്ദേ ഭാരത് സർവീസ് ഉടൻ ആരംഭിക്കും. സർവീസിന് മുന്നോടിയായി 16 കോച്ചുകളുള്ള റേക്കുമായി വന്ദേ ഭാരതിൻ്റെ പരീക്ഷണയോട്ടം നടന്നു.യാത്രക്കാർ ഇല്ലാതെ പൂർണമായും കാലിയായ റേക്കുമായിട്ടായിരുന്നു യശ്വന്ത്പുരില്‍ നിന്ന് മംഗളൂരുവിലേക്കുള്ള പരീക്ഷണയോട്ടം.ബെംഗളൂരു മംഗളൂരു വന്ദേ ഭാരത് ട്രയല്‍ റണ്‍ വൈകിരാവിലെ 6:05 ന് യശ്വന്ത്പൂരില്‍ നിന്ന് പുറപ്പെടാനായിരുന്നു തീരുമാനിച്ചിരുന്നെതെങ്കിലും 6:30നാണ് വന്ദേ ഭാരതിൻ്റെ പരീക്ഷണയോട്ടം ആരംഭിച്ചത്. 2:25ന് മംഗളൂരുവില്‍ എത്തേണ്ടിയിരുന്ന ട്രെയിൻ എത്തിയത് 04 :25നാണ്. തുടർന്ന് 04:46ന് മംഗളൂരുവില്‍ നിന്ന് യശ്വന്ത്പുരിലേക്ക് മടക്കയാത്ര ആരംഭിച്ചത്. നേരത്തെ നിശ്ചയിച്ചത് പ്രകാരം 3:00 മണിയ്ക്കായിരുന്നു മടക്കയാത്ര ആരംഭിച്ചത്.2023ല്‍ നിർമിച്ച 16 കോച്ചുകളുള്ള റേക്കുമായിട്ടാണ് പശ്ചിമഘട്ട മലനിരകളിലൂടെയുള്ള പാതയില്‍ ബെംഗളൂരു – മംഗളൂരു വന്ദേ ഭാരത് പരീക്ഷണയോട്ടം നടത്തിയത്.

കഴിഞ്ഞവർഷം ഡിസംബറിലാണ് ബെംഗളൂരു – മംഗളൂരു പാതയില്‍ വൈദ്യുതീകരണം പൂർത്തിയായത്. ഇതുവരെ റെയില്‍വേ ഈ റൂട്ടില്‍ ഇലക്‌ട്രിക് ട്രാക്ഷനില്‍ ട്രെയിനുകള്‍ ഓടിക്കാൻ തയ്യാറായിരുന്നില്ല. ബെംഗളൂരു/വിജയപുരയ്ക്കും തീരത്തിനും ഇടയിലുള്ള എല്ലാ സർവീസുകളും ഡീസല്‍ ട്രാക്ഷനിലാണ് പ്രവർത്തിക്കുന്നത്. ഇലട്രിക് ട്രാക്ഷനിലുള്ള ആദ്യ സർവീസായും വന്ദേ ഭാരത് മാറി.പരീക്ഷണ ഓട്ടത്തില്‍ സാങ്കേതിക തടസംഓപ്പറേഷൻസ്, മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, സിഗ്നല്‍, ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായിട്ടാണ് ട്രെയിൻ ട്രയല്‍ നടത്തിയത്. രാവിലെ 8.45 ഓടെ ഹാസനിലും ഏകദേശം 9.45 ഓടെ സകലേഷ്പൂരിലും എത്തി. സകലേഷ്പൂർ-സുബ്രഹ്മണ്യ റോഡ് ഘട്ട് സെക്ഷനിലൂടെ സഞ്ചരിക്കുമ്പോള്‍, വന്ദേ ഭാരതിന് സാങ്കേതിക തകരാറുകള്‍ നേരിട്ടതായി മൈസൂരു ഡിവിഷൻ ഡിവിഷണല്‍ റെയില്‍വേ മാനേജർ മുദിത് മിത്തല്‍ പറഞ്ഞു.ഘാട്ട് സെക്ഷനില്‍ ഓവർഹെഡ് ഇലക്‌ട്രിക് ഉപകരണങ്ങ പ്രവർത്തിക്കാത്തതാണ് തകരാർ ഉണ്ടാകാൻ കാരണം. ജീവനക്കാർ തകരാർ പരിഹരിച്ച ശേഷം, റേക്ക് ഉച്ചയ്ക്ക് 12.35 ന് പകരം 1.55 ന് സുബ്രഹ്മണ്യ റോഡ് സ്റ്റേഷനില്‍ എത്തി.

ഒരു പരീക്ഷണയോട്ടം കൂടിഇലക്‌ട്രിക് ട്രാക്ഷനില്‍ ട്രെയിനുകളുടെ സുഗമമായ പ്രവർത്തനത്തെക്കുറിച്ച്‌ ഉറപ്പാക്കാൻ റെയില്‍വേ ഒരു റണ്‍ടൈം ട്രയല്‍ കൂടി നടത്തിയേക്കുമെന്ന് ഡിആർഎം പറഞ്ഞു. ടൈംടേബിള്‍, ലക്ഷ്യസ്ഥാനങ്ങള്‍, ഹാള്‍ട്ടുകള്‍ എന്നിവ അന്തിമമാക്കുന്നതിന് മുമ്പ് ഓരോ വിഭാഗത്തിലും എടുത്ത യഥാർത്ഥ സമയം വിലയിരുത്തുന്നതിനാണ് ട്രയല്‍ റണ്‍ എന്ന് ഡിആർഎം മിത്തല്‍ പറഞ്ഞു.യാത്രാസമയം കുറയ്ക്കാൻ നടപടിവ്യാഴാഴ്ച ട്രയല്‍ റണ്ണിന് അംഗീകാരം നല്‍കുമ്പോള്‍, നിർദ്ദിഷ്ട റണ്ണിങ് സമയം വളരെ കൂടുതലാണെന്ന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ പറഞ്ഞു. എല്ലാ സുരക്ഷാ മുൻകരുതലുകളും പാലിച്ചുകൊണ്ട് റണ്ണിങ് സമയം കഴിയുന്നത്ര കുറയ്ക്കാനുള്ള നടപടികള്‍ പൂർത്തിയാക്കും. ബെംഗളൂരു-കോഴിക്കോട് എക്സ്പ്രസ് (16511) യശ്വന്ത്പൂരിനും മംഗളൂരുവിനും ഇടയില്‍ 10 സ്റ്റോപ്പുകളോടെ സഞ്ചരിക്കാൻ 9.25 മണിക്കൂറാണ് എടുക്കുന്നത്.

ബെംഗളൂരു – കാർവാർ പഞ്ചഗംഗ എക്സ്പ്രസ് (16595) യശ്വന്ത്പൂരിനും ഹാസനുമിടയില്‍ രണ്ട് സ്റ്റോപ്പുകളോടെ 2.30 മണിക്കൂർ എടുക്കുമ്പോള്‍, സ്റ്റോപ്പുകളില്ലാത്ത വന്ദേ ഭാരത് ട്രയല്‍ റണ്ണിന് മൂന്ന് മണിക്കൂറാണ് അനുവദിച്ചത്. ഏകദേശം രണ്ട് മണിക്കൂറിനുള്ളില്‍ ട്രെയിനിന് ഈ ദൂരം സഞ്ചരിക്കാൻ കഴിയുമെങ്കില്‍, സർവീസ് സമയം ഏഴ് മണിക്കൂറായി കുറയും.കണ്ണൂരിലേക്ക് കണക്റ്റിവിറ്റി; മലയാളികള്‍ക്ക് ആശ്വാസംബെംഗളൂരു – മംഗളൂരു വന്ദേ ഭാരതില്‍ മംഗളൂരുവിലെത്തുന്ന മലയാളികള്‍ക്ക് അവിടെ നിന്ന് കേരളത്തിലേക്ക് കണക്ടിങ് സർവീസുകള്‍ ലഭ്യമാണ്. മംഗലാപുരത്ത് നിന്ന് കാസർകോടേക്കും കണ്ണൂരേക്കും മംഗളൂരുവില്‍ നിന്ന് നിരവധി ട്രെയിൻ സർവീസുകളുള്ളതിനാല്‍ തുടർ യാത്രയ്ക്ക് ആശങ്ക വേണ്ട.

You may also like

error: Content is protected !!
Join Our WhatsApp Group