Home കർണാടക ബെംഗളൂരു യുവതിയെ നഗ്നയാക്കി മര്‍ദ്ദിച്ച്‌ വീഡിയോ എടുത്തു; വായ്പ തിരിച്ചടയ്ക്കാത്തതിന് പ്രതികാരം

ബെംഗളൂരു യുവതിയെ നഗ്നയാക്കി മര്‍ദ്ദിച്ച്‌ വീഡിയോ എടുത്തു; വായ്പ തിരിച്ചടയ്ക്കാത്തതിന് പ്രതികാരം

by ടാർസ്യുസ്

ബെംഗളൂരുവില്‍ 30കാരിയെ നാല് ദിവസം തടവിലാക്കി ക്രൂരമായി മര്‍ദ്ദിച്ചു എന്ന് കേസ്. ഒന്നര ലക്ഷം രൂപ വായ്പ എടുത്തത് തിരിച്ചടയ്ക്കാത്തതാണ് കാരണമത്രെ.നഗ്നയാക്കി മര്‍ദ്ദിച്ച ശേഷം വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നും യുവതി പരാതിയില്‍ പറയുന്നു. അവസരം കിട്ടിയപ്പോള്‍ പ്രതികളില്‍ നിന്ന് രക്ഷപ്പെട്ട യുവതി പോലീസിനെ വിവിരം അറിയിക്കുകയായിരുന്നു.രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തു. നസത്ത് ബീഗം, രേശ്മ ബാനു, അവരുടെ ഭര്‍ത്താവ് സുഹൈല്‍, സെയ്ഫ് എന്നിവരാണ് കേസിലെ പ്രതികള്‍. നസത്തില്‍ നിന്ന് യുവതി അര ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. ഓരോ ആഴ്ചയിലും നിശ്ചിത തുക തിരിച്ചയ്ക്കാം എന്നായിരുന്നു വ്യവസ്ഥ.

രേശ്മയില്‍ നിന്ന് ഒരു ലക്ഷം രൂപയും വായ്പ വാങ്ങിയിരുന്നു.ഏകദേശം രണ്ട് വര്‍ഷം മുമ്പാണ് യുവതി പണം വാങ്ങിയത്. എന്നാല്‍ കൃത്യമായി തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് പ്രതികള്‍ യുവതിയെ വിളിച്ചുവരുത്തി മര്‍ദ്ദിക്കുകയായിരുന്നു. ഓഗസ്റ്റ് 27നാണ് നസത്ത് യുവതിയെ അവരുടെ മെട്രോ ലേഔട്ടിലെ വീട്ടിലേക്ക് വിളിപ്പിച്ചത്. യുവതിയും അവരുടെ മകനും എത്തിയ ശേഷം രേശ്മയും സുഹൈലും മറ്റു പ്രതികളും വീട്ടിലേക്ക് വന്നു.തുടര്‍ന്നാണ് പണം തരാത്തതിനെ ചൊല്ലി തര്‍ക്കമുണ്ടായതും മര്‍ദ്ദിച്ചതും. യുവതിയുടെ മൊബൈല്‍ ഫോണ്‍ പ്രതികള്‍ കേടുവരുത്തി, പലിശ ഉള്‍പ്പെടെ 11 ലക്ഷം രൂപ തിരിച്ചുതരണം എന്നു പ്രതികള്‍ ആവശ്യപ്പെട്ടു എന്ന് എഫ്‌ഐആറില്‍ പറയുന്നു. രാത്രിയായ ശേഷം യുവതിയെയും മകനെയും കുമ്പല്‍ഗോഡുള്ള രേശ്മയുടെ വീട്ടിലേക്ക് കൊണ്ടുപോയി.നഗ്നയാക്കി മര്‍ദ്ദിച്ച ശേഷം മുറിയില്‍ അടച്ചു എന്നും പരാതിയില്‍ പറയുന്നു. എല്ലാം മൊബൈലില്‍ ചിത്രീകരിച്ചു.

പണം തന്നില്ലെങ്കില്‍ വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കും, വേശ്യാവൃത്തി ചെയ്യിപ്പിച്ച്‌ പണം തിരിച്ചുപിടിക്കും തുടങ്ങിയ ഭീഷണികളും പ്രതികള്‍ മുഴക്കിയെന്നും യുവതി ആരോപിക്കുന്നു. തൊട്ടടുത്ത ദിവസം സിറ്റി മാര്‍ക്കറ്റിലെ അഭിഭാഷകന്റെ അടുത്തെത്തിച്ച്‌ ചില പേപ്പറുകളില്‍ ഒപ്പ് വയ്പ്പിച്ചു എന്നും യുവതി പറയുന്നു.രേശ്മയും സംഘവും പുറത്തുപോയ വേളയിലാണ് വീട്ടില്‍ നിന്ന് യുവതിക്ക് രക്ഷപ്പെടാന്‍ അവസരം ലഭിച്ചത്. ചന്ദ്ര ലേഔട്ട് സ്‌റ്റേഷനിലെ പോലീസുകാര്‍ എത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ചന്ദ്രലേഔട്ട് പോലീസ് എടുത്ത കേസിലാണ് മൂന്നുപേര്‍ അറസ്റ്റിലായിട്ടുള്ളത്. ബാക്കിയുള്ളവര്‍ ഒളിവിലാണ്. ഇവര്‍ക്കായി തിരച്ചില്‍ നടക്കുന്നു എന്ന് പോലീസ് അറിയിച്ചു. തട്ടിക്കൊണ്ടുപോകല്‍, തടങ്കലില്‍ പാര്‍പ്പിക്കല്‍, മര്‍ദ്ദനം തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group