ബെംഗളൂരു: അഞ്ചു വസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് സ്ത്രീകള്‍.കര്‍ണാകടയിലെ തുംകുരുവിലെ അരകേരെ ഗ്രാമത്തിലാണ് സംഭവം.പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സാഹിര്‍ എന്ന യുവാവിനെയാണ് നാട്ടുകാരായ സ്ത്രീകള്‍ പിടികൂടി മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. പീഡനശ്രമത്തിനിടെ പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് സാഹിലിനെ അറസ്റ്റ് ചെയ്തു. പൊലീസ് അന്വേഷണം തുടങ്ങി.
