Home Featured സ്ത്രീകൾക്കു സൗജന്യയാത്ര;മെട്രോ സർവീസിനെ ബാധിച്ചില്ല

സ്ത്രീകൾക്കു സൗജന്യയാത്ര;മെട്രോ സർവീസിനെ ബാധിച്ചില്ല

by admin

ബെംഗളൂരു∙ സർക്കാർ ബസുകളിൽ സ്ത്രീകൾക്കു സൗജന്യയാത്ര അനുവദിച്ചിട്ടും മെട്രോ യാത്രക്കാരുടെ എണ്ണം കുതിച്ചുയരുന്നു. സൗജന്യയാത്ര പദ്ധതി നടപ്പിലാക്കിയതിനു ശേഷമുള്ള ആദ്യ പ്രവൃത്തി ദിനമായ തിങ്കളാഴ്ച 6.32 ലക്ഷം പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. ചൊവ്വാഴ്ച 6.15 ലക്ഷം പേരും എത്തി. ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 6.3 ലക്ഷം കടന്നിട്ടുണ്ട്. കഴിഞ്ഞ 20 ദിവസത്തിനിടെ 50,000 യാത്രക്കാർ വർധിച്ചതായി ബിഎംആർസി അറിയിച്ചു. നമ്മ മെട്രോ–ബയ്യപ്പനഹള്ളി– കെആർപുരം പാതയിൽ അടുത്തമാസം വാണിജ്യ സർവീസ് ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പാണ് പ്രതീക്ഷിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group