Home Featured ബെംഗളൂരു :മതസൗഹാര്‍ദം പ്രമേയം ;’ഡെയര്‍ഡെവിള്‍ മുസ്തഫ’ സിനിമയ്ക്ക് നികുതിയിളവ്.

ബെംഗളൂരു :മതസൗഹാര്‍ദം പ്രമേയം ;’ഡെയര്‍ഡെവിള്‍ മുസ്തഫ’ സിനിമയ്ക്ക് നികുതിയിളവ്.

ബെംഗളൂരു : മതസൗഹാര്‍ദം പ്രമേയമായ കന്നഡ സിനിമ ‘ ഡെയര്‍ ഡെവിള്‍ മുസ്തഫ’ യ്ക്ക് നികുതിയിളവ് നല്‍കി സര്‍ക്കാര്‍.സമൂഹത്തിലെ വിഭജനങ്ങളെ തുറന്നുകാട്ടുന്നതും മതസൗഹാര്‍ദത്തെ ഊട്ടിയുറപ്പിക്കുന്ന സന്ദേശം നല്‍കുന്നതുമാണ് സിനിമയെന്ന് വിലയിരുത്തിയാണ് നടപടി. നേരത്തേ ഈയാവശ്യമുന്നയിച്ച്‌ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ സമീപിച്ചിരുന്നു.

പ്രമുഖ കഥാകൃത്ത് പൂര്‍ണചന്ദ്ര തേജസ്വിയുടെ കഥയെ അടിസ്ഥാനമാക്കി ശശാങ്ക് സോഗലാണ് ‘ഡെയര്‍ഡെവിള്‍ മുസ്തഫ’ സംവിധാനം ചെയ്തത്. ഹിന്ദുവിദ്യാര്‍ഥികള്‍ മാത്രം പഠിക്കുന്ന കോളേജില്‍ പഠിക്കാനെത്തിയ മുസ്ലിം വിദ്യാര്‍ഥിയുടെ കഥയാണ് സിനിമ ആവിഷ്കരിക്കുന്നത്. ധാലി ധനഞ്ജയയാണ് നിര്‍മാണം.സര്‍ക്കാര്‍ തീരുമാനത്തെ സിനിമാ, സംസ്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സ്വാഗതം ചെയ്തു. നേരത്തേ ഹിന്ദുത്വ പ്രൊപ്പഗാണ്ട പ്രചരിപ്പിക്കുന്നുവെന്ന് ആരോപണമുയര്‍ന്ന ‘ കശ്മീര്‍ ഫയല്‍സിന്’ അന്നത്തെ ബി.ജെ.പി. സര്‍ക്കാര്‍ കര്‍ണാടകത്തില്‍ നികുതിയിളവ് നല്‍കിയിരുന്നു

കേരളത്തില്‍ വീണ്ടും ലൗ ജിഹാദ്; ക്രിസ്ത്യന്‍ യുവതിയെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം, പിന്നാലെ വീട്ടുതടങ്കല്‍; ഹൈക്കോടതിയെ സമീപിച്ച്‌ പിതാവ്

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും ലൗ ജിഹാദ്. തിരുവല്ല സ്വദേശിനിയായ ക്രിസ്ത്യൻ യുവതിയെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കിയെന്ന് ചൂണ്ടിക്കാട്ടി പിതാവ് ഹൈക്കോടതിയെ സമീപിച്ചു.കണ്ണൂര്‍ സ്വദേശി ഫഹദിനെതിരെയാണ് പരാതി. മകളെ തട്ടിക്കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തിട്ടുണ്ട്.

മകളെ ഹാജരാക്കാൻ കോടതി നിര്‍ദ്ദേശം നല്‍കണമെന്നാണ് പിതാവിന്റെ ആവശ്യം.ചെന്നൈയില്‍ പഠിക്കുകയാണ് 22-കാരിയായ തിരുവല്ല സ്വദേശിനി.എട്ടാം തീയതി മുതല്‍ മകളെ ഫോണില്‍ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് പിതാവ് പറഞ്ഞു.ഹോസ്റ്റലില്‍ അന്വേഷിച്ചപ്പോള്‍ ഒരു യുവാവ് വന്ന് കൂട്ടികൊണ്ട് പോയി എന്നാണ് ഹോസ്റ്റല്‍ അധികൃതര്‍ പറഞ്ഞത്. മട്ടന്നൂരില്‍ നിന്ന് ഫഹദ് എന്നയാളുടെ മൊബൈലില്‍ നിന്ന് ശബ്ദ സന്ദേശവും ഫോണ്‍ കോളുകളും വന്നിരുന്നതായും അദ്ദേഹം പറഞ്ഞു.തുടര്‍ന്ന് മകളെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കി.

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അടക്കമുള്ളവര്‍ക്കാണ് പരാതി നല്‍കിയത്. എന്നാല്‍ പോലീസിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുകള്‍ ഒന്നും തന്നെയുണ്ടായില്ലെന്നും പിതാവ് പറഞ്ഞു. അന്വേഷണം ഇഴയുന്നുവെന്ന് കണ്ടതോടെയാണ് പിതാവ് ഹൈക്കോടതിയെ സമീപിച്ചത്. കണ്ണൂര്‍ മട്ടന്നൂരിലെ ഫഹദിന്റെ വസതിയില്‍ തടങ്കലിലാണ് യുവതി എന്നാണ് വിവരം.

You may also like

error: Content is protected !!
Join Our WhatsApp Group