Home Featured ബെംഗളൂരു ഹബ്ബ’യ്ക്ക് കബൺ പാർക്കിൽ തുടക്കമായി

ബെംഗളൂരു ഹബ്ബ’യ്ക്ക് കബൺ പാർക്കിൽ തുടക്കമായി

ബെംഗളൂരു:ബെംഗളൂരുവിന്റെ സംസ്കാരവും പാരമ്പര്യവും വിവിധ കലകളിലൂടെ കാണിക്കുന്ന ‘ബെംഗളൂരു ഹബ്ബ’യ്ക്ക് കബൺ പാർക്കിൽ തുടക്കമായി. മന്ത്രിമാരായ ആർ. അശോക, ബി.സി. നാഗേഷ് എന്നിവർ ഉദ്ഘാടനം ചെയ്തു.ഞായറാഴ്ച സമാപിക്കും. ഇത്തവണ ലളിതമായ രീതിയിലാണ് ബെംഗളൂരു ഹബ്ബ നടത്തുന്നതെന്നും അടുത്ത വർഷം മുതൽ മൈസൂരു ദസറപോലെ വളരെ വിപുലമായ രീതിയിൽ ആഘോഷിക്കുമെന്നും റവന്യൂ മന്ത്രി ആർ. അശോക പറഞ്ഞു.

കലകളിലൂടെയും സിനിമകളിലൂടെയും ഭക്ഷണത്തിലൂടെയും നഗരത്തിന്റെ പാരമ്പര്യവും സംസ്കാരവും കാണിക്കും.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരൻമാർ എത്തുന്നുണ്ട്. ബെംഗളൂരുവിന്റെ വികസനത്തിൽ നിർണായക പങ്കുവഹിച്ച നാടപ്രഭു കെംപെഗൗഡയ്ക്കുള്ള ആദരം കൂടിയാണ് ഈ ആഘോഷം. കബൺ പാർക്കിലും സമീപ പ്രദേശങ്ങളിലുമാണ് ബെംഗളൂരു ഹബ്ബ നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവർ ഹബ്ബയിൽ പങ്കെടുക്കുന്നുണ്ട്.

ബംഗളൂരു മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ബംഗളുരു: ബംഗളൂരുവിലെ വൈറ്റ്ഫീല്‍ഡില്‍നിന്ന് കൃഷ്ണരാജപുരംവരെ നീളുന്ന 13.71 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.4,249 കോടി രൂപ ചെലവില്‍ നിര്‍മിച്ച പാതയ്ക്ക് 12 സ്റ്റേഷനാണുള്ളത്. ഉദ്ഘാടനം ചെയ്ത മെട്രോയില്‍ പ്രധാനമന്ത്രി യാത്ര നടത്തി.

കര്‍ണാടക ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്‌ലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവരും മോദിക്കൊപ്പമുണ്ടായിരുന്നു. മേയില്‍ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഈ വര്‍ഷം എട്ടു തവണയാണ് മോദി കര്‍ണാടകയിലെത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group