Home Featured 21 വയസ്സായിട്ട് മദ്യപിച്ചാല്‍ മതി,കർണാടകയിൽ മദ്യം വാങ്ങാനുള്ള പ്രായപരിധി കുറയ്ക്കില്ല

21 വയസ്സായിട്ട് മദ്യപിച്ചാല്‍ മതി,കർണാടകയിൽ മദ്യം വാങ്ങാനുള്ള പ്രായപരിധി കുറയ്ക്കില്ല

by admin

ബംഗലൂരു:കർണാടകയിൽ മദ്യം വാങ്ങാനുള്ള പ്രായപരിധി കുറയ്ക്കില്ല. മദ്യം വാങ്ങാനുള്ള മിനിമം പ്രായം 21-ൽ നിന്ന് 18 ആക്കി കുറയ്ക്കാനാണ് സംസ്ഥാനസർക്കാർ ആലോചിച്ചിരുന്നത്. എന്നാൽ പൊതുജനസംഘടനകളിൽ നിന്നടക്കം പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് സർക്കാർ നീക്കം പിൻവലിച്ചത്. മദ്യം വാങ്ങാനുള്ള പ്രായം കുറയ്ക്കുന്നതടക്കം നിർദേശങ്ങളടങ്ങിയ കർണാടക എക്സൈസ് റൂൾഡ് 2023-ന്‍റെ കരട് കഴിഞ്ഞ ശനിയാഴ്ചയാണ് സംസ്ഥാനസർക്കാർ പുറത്തിറക്കിയത്. കഴിഞ്ഞ വർഷം മദ്യവിൽപ്പനയിലൂടെ 26,377 കോടി രൂപയായിരുന്നു സർക്കാർ വരുമാനമുണ്ടാക്കിയത്. ഗോവ, സിക്കിം, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമാണ് ഇപ്പോൾ 18 വയസ്സിൽ മദ്യം വാങ്ങാൻ അനുമതിയുള്ളത്.

പുതിയ ബജറ്റ് പ്രഖ്യാപനവുമായി കര്‍ണ്ണാടക സര്‍ക്കാര്‍

ബംഗളൂരു: പുതിയ സംസ്ഥാന ബജറ്റ് പ്രഖ്യാപനവുമായി കര്‍ണ്ണാടക സര്‍ക്കാര്‍. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മാസംതോറും 2,000 രൂപയുടെ സാമ്ബത്തിക സഹായം ചെയ്യാനുളള പദ്ധതി വരുന്ന സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനമുണ്ടാകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ അടക്കം വാങ്ങാന്‍ ഈ തുക പ്രയോജപ്പെടുമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇതിന് പിറകെ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ സ്ത്രീകള്‍ക്ക് 2000 രൂപ വീതം നല്‍കുമെന്ന് ബംഗളൂരുവിലെ റാലിക്കിടെ പ്രിയങ്ക ഗാന്ധി നടത്തിയ പ്രസ്താവനയേയും മുഖ്യമന്ത്രി നിശിതമായി വിമര്‍ശിച്ചു.

75 വര്‍ഷം അധികാരത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസ് ചെയ്യാത്ത ജനക്ഷേമ പദ്ധതികളാണ് മോദി സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുന്നത്.കല്‍ബുറുഗി, യാദഗിരി ജില്ലകളില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്തി നരേന്ദ്രമോദി ഇന്ന് നിര്‍വഹിക്കും.

ജല്‍ജീവന്‍ മിഷന്റെ കീഴില്‍ യാദഗിരി ജില്ലയില്‍ നടപ്പിലാക്കുന്ന ജലസേചന- കുടിവെള്ള പദ്ധതിക്ക് പ്രധാനമന്ത്രി തറക്കലിടും.ദേശീയപാത വികസനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group