Home Featured കര്‍ണാടക സര്‍ക്കാര്‍ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 21ല്‍ നിന്ന് 18 ആക്കും

കര്‍ണാടക സര്‍ക്കാര്‍ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 21ല്‍ നിന്ന് 18 ആക്കും

by admin

ബെംഗലുരു: കര്‍ണാടകയില്‍ മദ്യം വാങ്ങാനുള്ള മിനിമം പ്രായം കുറയ്ക്കാന്‍ ആലോചന. നിലവില്‍ 21 വയസാണ് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. ഇത് 18 ആക്കി കുറയ്ക്കാനാണ് ആലോചന. ഈ നിര്‍ദേശം ഉള്‍പ്പെടുത്തിയുള്ള കര്‍ണാടക എക്സൈസ് റൂള്‍സ് 2023-ന്റെ കരട് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. കഴിഞ്ഞ വര്‍ഷം മദ്യം വിറ്റത് വഴി മാത്രം കര്‍ണ്ണാടകയ്ക്ക് കിട്ടിയ വരുമാനം 26,377 കോടി രൂപയാണ്. ഗോവ, സിക്കിം, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമാണ് ഇപ്പോള്‍ 18 വയസ്സില്‍ മദ്യം വാങ്ങാന്‍ അനുമതിയുള്ളത്. കേരളത്തില്‍ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 23 ആണ്.

സാന്‍ട്രോ രവി കേസ്: ആരോപണമുനയില്‍ ബി.ജെ.പി നേതാക്കളും ഉദ്യോഗസ്ഥരും

ബംഗളൂരു: കുപ്രസിദ്ധ ഇടനിലക്കാരന്‍ കെ.എസ്. മഞ്ജുനാഥ് എന്ന സാന്‍ട്രോ രവി (51) അറസ്റ്റിലായതോടെ കേസില്‍ ആരോപണമുനയില്‍ ബി.ജെ.പി നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും.

സ്ത്രീകളെയും കുട്ടികളെയും ലൈംഗിക ആവശ്യങ്ങള്‍ക്കായി മനുഷ്യക്കടത്ത് നടത്തുന്ന സാന്‍ട്രോ രവിക്ക് ബി.ജെ.പി സര്‍ക്കാറിലെ ചില മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരുമായുള്ള ബന്ധമാണ് ആരോപണവിധേയമാവുന്നത്.

മുമ്ബ് ഹ്യുണ്ടായി സാന്‍ട്രോ കാറില്‍ സ്ത്രീകളെ ലൈംഗിക കച്ചവടത്തിനായി കടത്തിയിരുന്നതിനാലാണ് ഇയാള്‍ക്ക് ‘സാന്‍ട്രോ രവി’ എന്ന വിളിപ്പേര് ലഭിച്ചത്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നും മന്ത്രിയോ രാഷ്ട്രീയക്കാരനോ ഉദ്യോഗസ്ഥനോ ആരുമാകട്ടെ കേസില്‍ പങ്കുണ്ടെങ്കില്‍ നീതിക്ക് മുന്നില്‍ കൊണ്ടുവരുമെന്നും ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പ്രതികരിച്ചിരുന്നു.

സാന്‍ട്രോ രവി കേസില്‍ പൊലീസിനുമേല്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും സുതാര്യമായ അന്വേഷണമാണ് നടക്കുന്നതെന്നും സര്‍ക്കാര്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. പ്രതിയെ പിടികൂടാന്‍ വൈകുന്നത് സര്‍ക്കാറിന്റെ ഒത്തുകളിയാണെന്ന ആരോപണവുമായി പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനുവേണ്ടി ഇടപാടുറപ്പിക്കുന്ന സാന്‍ട്രോ രവിയുടേതെന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. പാര്‍ട്ടി നേതാക്കളുമായും പൊലീസ് ഉദ്യോഗസ്ഥരുമായും തനിക്ക് നല്ല ബന്ധമാണുള്ളതെന്ന് ശബ്ദസന്ദേശത്തില്‍ അദ്ദേഹം അവകാശപ്പെടുന്നുണ്ട്.

പ്രൈമറി വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്, ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര, ആരോഗ്യമന്ത്രി കെ. സുധാകര്‍ എന്നിവരോടൊപ്പം സാന്‍ട്രോ രവി നില്‍ക്കുന്ന ഫോട്ടോകളും പുറത്തുവന്നിരുന്നു. എന്നാല്‍, മന്ത്രിമാരുമായി സാന്‍ട്രോ രവിക്ക് ബന്ധമുണ്ടെന്ന ആരോപണം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തള്ളി.

മന്ത്രിമാരുടെ സന്ദര്‍ശകരുടെയെല്ലാം പശ്ചാത്തലം പരിശോധിക്കുക എന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാന്‍ട്രോ രവി ബി.ജെ.പി പ്രവര്‍ത്തകനാണെന്ന ആരോപണം കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു ഉയര്‍ത്തിയിരുന്നു.

2019ലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യ സര്‍ക്കാറിനെ വീഴ്ത്തിയ ഓപറേഷന്‍ താമരയിലും ഇയാള്‍ക്ക് പങ്കുള്ളതായി ജെ.ഡി.എസ് നിയമസഭ കക്ഷി നേതാവ് എച്ച്‌.ഡി. കുമാരസ്വാമിയും ആരോപിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group