Home കർണാടക ബെംഗളൂരു-മൈസുരു എക്‌സ്പ്രസ് വേയിലെ എന്‍ട്രി, എക്‌സിറ്റ് പോയന്റുകള്‍ അടയ്ക്കാന്‍ ദേശീയപാത അതോറിറ്റി

ബെംഗളൂരു-മൈസുരു എക്‌സ്പ്രസ് വേയിലെ എന്‍ട്രി, എക്‌സിറ്റ് പോയന്റുകള്‍ അടയ്ക്കാന്‍ ദേശീയപാത അതോറിറ്റി

by ടാർസ്യുസ്

ബെംഗളൂരു – മൈസൂരു എക്‌സ്പ്രസ് വേയിലെ എന്‍ട്രി, എക്‌സിറ്റ് പോയന്റുകള്‍ അടച്ചുപൂട്ടുന്നതിനെതിരെ പ്രദേശവാസികള്‍.പാത കടന്നുപോകുന്ന ബിഡദി, രാമനഗര, ചന്നപട്ടണ തുടങ്ങിയ മേഖലകളിലെ ജനങ്ങള്‍ ആണ് ദേശീയപാത അതോറിറ്റിയുടെ പുതിയ പരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രദേശവാസികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി പാത ആരംഭിച്ച ഘട്ടത്തില്‍ ഇവിടെ താല്‍ക്കാലികമായി എന്‍ട്രി, എക്‌സിറ്റ് കവാടങ്ങള്‍ അനുവദിച്ചിരുന്നു.എന്നാല്‍ ദേശീയപാത അതോറിറ്റി ഇവയെല്ലാം ഇപ്പോള്‍ ഏകപക്ഷീയമായി അടച്ചുപൂട്ടാന്‍ തുടങ്ങിയതാണ് പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ഇത് തങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ദീര്‍ഘദൂര യാത്ര നടത്തുന്ന പല വണ്ടികളും പ്രധാന ടോള്‍ പ്ലാസകളിലെ വലിയ നിരക്കുകള്‍ ഒഴിവാക്കാനായി ഈ കവാടങ്ങള്‍ പ്രയോജനപ്പെടുത്തി സര്‍വീസ് റോഡുകളിലേക്ക് പ്രവേശിക്കാറുണ്ട്.ഇത വരുമാന നഷ്ടത്തിന് കാരണമാകുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് ദേശീയപാത അതോറിറ്റിയുടെ നടപടി.

എന്നാല്‍ നിയമം ലംഘിക്കുന്ന ചില ഡ്രൈവര്‍മാരെ തടയുന്നതിനായി തങ്ങളുടെ യാത്രയ്ക്ക് തടസം സൃഷ്ടിക്കുന്നത് നീതീകരിക്കാനാകില്ലെന്ന് പ്രദേശവാസികളായ ജീവനക്കാരും വ്യാപാരികളും പറയുന്നു. ബിഡദിക്കടുത്തുള്ള പ്രധാന താല്‍ക്കാലിക കവാടങ്ങളിലൊന്നായ ദാസപ്പനദൊഡ്ഡിയിലെ അടച്ചുപൂട്ടല്‍ ഇതിനകം തന്നെ യാത്രികര്‍ക്ക് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്.മുന്‍പ് ഇവിടെ നിന്നും ഇരുവശങ്ങളിലേക്കും റോഡ് ഉപയോഗിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇതിന്റെ നിയന്ത്രണങ്ങളില്‍ വലിയ മാറ്റങ്ങളാണ് അധികൃതര്‍ വരുത്തിയിട്ടുള്ളത്. ബെംഗളൂരു – മൈസൂരു പാതയിലെ പ്രവേശനം ഇല്ലാതാക്കുകയും വെറും എക്‌സിറ്റ് മാത്രമായി ഇത് ചുരുക്കുകയും ചെയ്തു. പ്രാദേശികമായി ഹ്രസ്വദൂര യാത്രകള്‍ നടത്തുന്ന കര്‍ഷകരും വിദ്യാര്‍ത്ഥികളും അടക്കമുള്ള സാധാരണക്കാര്‍ ഇതോടെ ബുദ്ധിമുട്ടിലായി.രാമനഗരയ്ക്കടുത്തുള്ള സങ്കബസവനദൊഡ്ഡിയിലും സമാനമായ രീതിയില്‍ എക്‌സിറ്റ് പോയന്റ് അടയ്ക്കാനാണ് നീക്കം. മൈസൂരുവില്‍ നിന്നും രാമനഗര നഗരത്തിലേക്ക് പ്രവേശിക്കാനായി നാട്ടുകാര്‍ ആശ്രയിക്കുന്ന പ്രധാന എക്‌സിറ്റ് കവാടമാണ് ഇവിടെയുള്ളത്. ദിവസേനയുള്ള ജോലി ആവശ്യങ്ങള്‍ക്കായി രാമനഗരയിലേക്ക് പോകുന്നവര്‍ക്ക് ഈ കവാടം അടയ്ക്കുന്നത് വഴി കിലോമീറ്ററുകളോളം അധികം യാത്ര ചെയ്യേണ്ട സാഹചര്യം ഉണ്ടാകും.

ഹൈവേയില്‍ പ്രവേശിക്കുന്ന സ്ഥലങ്ങളിലെ മാറ്റങ്ങള്‍ കാരണം പ്രാദേശിക സര്‍വീസുകള്‍ നടത്തുന്ന വാഹനങ്ങള്‍ക്കും വലിയ നഷ്ടമാണ് ഉണ്ടാകാന്‍ പോകുന്നത്. മൈസൂരു, മാണ്ഡ്യ എന്നീ സമീപ ജില്ലകളില്‍ നിന്നും ബിഡദിയിലേക്കും രാമനഗരയിലേക്കും എത്തുന്നവരുടെ പ്രധാന ആശ്രയം ഈ എക്‌സ്പ്രസ് വേയാണ്. ഹൈവേയില്‍ പ്രവേശനമില്ലാതാകുന്നതോടെ കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിച്ച്‌ പ്രധാന റോഡുകളിലേക്ക് കയറേണ്ട അവസ്ഥയാണ് ജനങ്ങള്‍ക്കുണ്ടാകുന്നത്.ഇത് പ്രദേശവാസികളായ ഇരുചക്രവാഹന യാത്രക്കാര്‍ക്കും ഓട്ടോറിക്ഷ ജീവനക്കാര്‍ക്കും കനത്ത ഇന്ധന നഷ്ടമാണ് വരുത്തിവെയ്ക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ദേശീയപാത അതോറിറ്റി യാത്രികര്‍ക്ക് നല്‍കിയ ദൂരപരിധി അടിസ്ഥാനമാക്കിയുള്ള ടോള്‍ നിരക്ക് ഈടാക്കുന്ന പദ്ധതി ഇനിയും നടപ്പിലാകാത്തതാണ് മറ്റൊരു പ്രധാന പ്രശ്‌നം.അതേസമയം ടോള്‍ പ്ലാസകളിലൂടെയല്ലാതെ കടന്നുപോകുന്ന വാഹനങ്ങള്‍ മൂലം പ്രതിമാസം വലിയ തോതിലുള്ള ലക്ഷങ്ങളുടെ വരുമാന നഷ്ടം ഉണ്ടാകുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ചട്ടങ്ങള്‍ ലംഘിച്ച്‌ സര്‍വീസ് റോഡിലൂടെ ദീര്‍ഘദൂര ബസുകളും കാറുകളും വഴിതിരിച്ചു വിടുന്നത് നിയന്ത്രിക്കാന്‍ കവാടങ്ങള്‍ അടയ്ക്കല്‍ അനിവാര്യമാണെന്ന് അതോറിറ്റി പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group