Home Featured കര്‍ണാടകത്തില്‍ 200 യൂണിറ്റ് സൗജന്യ വൈദ്യുതി, കോണ്‍ഗ്രസിന്റെ വന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം

കര്‍ണാടകത്തില്‍ 200 യൂണിറ്റ് സൗജന്യ വൈദ്യുതി, കോണ്‍ഗ്രസിന്റെ വന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം

ബെംഗളൂരു: കര്‍ണാടകത്തില്‍ കുതിച്ചുയരുന്ന വൈദ്യുതി നിരക്ക് വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസ്. ബിജെപി സര്‍ക്കാര്‍ ഈ വിഷയത്തില്‍ ശരിക്കും പ്രതിരോധത്തിലായിരിക്കുകയാണ്.2022ല്‍ കര്‍ണാടകത്തില്‍ വൈദ്യുതി താരിഫുകള്‍ മൂന്ന് തവണയാണ് വര്‍ധിപ്പിച്ചത്.ഇത് ഉപയോക്താക്കളില്‍ നിന്നും പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുമെല്ലാം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. കോണ്‍ഗ്രസ് സംസ്ഥാനത്ത് പ്രജധ്വി യാത്ര ആരംഭിച്ചിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള യാത്രയാണിത്.ഇതിലാണ് വമ്ബന്‍ പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ എല്ലാ വീടുകളിലും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.ഇത് പാര്‍ട്ടിയുടെ ആദ്യത്തെ ഉറപ്പാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് മുമ്ബ് ഇനിയും ഒരുപാട് വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.

ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്ന കാര്യങ്ങളാണ് കോണ്‍ഗ്രസിന്റെ ചിന്തയിലുള്ളതെന്ന് ശിവകുമാര്‍ പറഞ്ഞു. അവശ്യ സാനധനങ്ങളുടെ വില വര്‍ധിച്ച്‌ കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഒരു യൂണിറ്റിന് ഒരു രൂപ എന്ന നിരക്കിലാണ് വൈദ്യുതി നിരക്കുകള്‍ വര്‍ധിച്ചതെന്ന് ശിവകുമാര്‍ ചൂണ്ടിക്കാണിച്ചു.

അതേസമയം കോണ്‍ഗ്രസിന്റെ വാഗ്ദാനത്തിനെതിരെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ രംഗത്തെത്തി. തീര്‍ത്തും ഉത്തരവാദിത്തമില്ലാത്ത പ്രഖ്യാപനമാണിതെന്ന് അദ്ദേഹം പറഞ്ഞു.ബിജെപി ജനറല്‍ സെക്രട്ടറി സിടി രവിയും കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞിരിക്കുകയാണ്. അവര്‍ക്ക് ആ വിശ്വാസമില്ലാത്തത് കൊണ്ട് സൗജന്യ വാഗ്ദാനങ്ങളുടെ സംസ്‌കാരത്തിലേക്ക് കടന്നിരിക്കുകയാണെന്നും സിടി രവി കുറ്റപ്പെടുത്തി.

വൈദ്യുത വിതരണ കമ്ബനികളെ അടച്ചുപൂട്ടലിന്റെ വക്കിലേക്ക് നയിച്ചത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്. സിദ്ധരാമയ്യയാണ് അതിന് കാരണക്കാരന്‍. കോണ്‍ഗ്രസ് ഭരണകാലത്ത് ഊര്‍ജ വിഭാഗം എങ്ങനെയാണ് പ്രവര്‍ത്തിച്ചതെന്ന് അവര്‍ മറന്നുപോവുകയാണ്. ബജറ്റ് അവതരിപ്പിച്ചത് പോലും ഇരുട്ടിലാണെന്നും ഊര്‍ജ മന്ത്രി വി സുനില്‍ കുമാര്‍ ആരോപിച്ചു.2016ല്‍ സിദ്ധരാമയ്യ ബജറ്റ് അവതരിപ്പിക്കുമ്ബോള്‍, പെട്ടെന്ന് നിയമസഭയില്‍ വൈദ്യുത തടസ്സം നേരിട്ടിരുന്നു.

ബാക്കപ്പ് ജനറേറ്ററുകള്‍ കൃത്യസമയത്ത് പ്രവര്‍ത്തിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ടോര്‍ച്ച്‌ ലൈറ്റിന്റെ വെളിച്ചത്തിലാണ് അദ്ദേഹം ബജറ്റ് അവതരിപ്പിച്ചിരുന്നത്. അഞ്ച് മിനുട്ടിന് ശേഷമാണ് വൈദ്യുതി പുനസ്ഥാപിച്ചത്.അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ശിവകുമാറിന്റെ പ്രഖ്യാപനം വലിയ തരംഗമായിരിക്കുകയാണ്.

സാധാരണക്കാരും ഇതിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് തിരഞ്ഞെടുപ്പില്‍ ഗെയിം ചേഞ്ചറാവുമെന്നാണ് വിലയിരുത്തല്‍.അതേസമയം തന്റെ കാലത്ത് വൈദ്യുത മേഖലയിലെ നേട്ടങ്ങള്‍ ഉയര്‍ത്തി കാണിച്ച്‌ സിദ്ധരാമയ്യ ബിജെപി വാദങ്ങളുടെ മുനയൊടിക്കുകയും ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group