Home കർണാടക ഇന്ത്യയില്‍ ഏറ്റവുമധികം സ്വകാര്യ കാറുകളും ബൈക്കുകളുമുള്ള നഗരമായി ബെംഗളൂരു; രജിസ്റ്റര്‍ ചെയ്തത് 25 ലക്ഷം കാറുകള്‍

ഇന്ത്യയില്‍ ഏറ്റവുമധികം സ്വകാര്യ കാറുകളും ബൈക്കുകളുമുള്ള നഗരമായി ബെംഗളൂരു; രജിസ്റ്റര്‍ ചെയ്തത് 25 ലക്ഷം കാറുകള്‍

by ടാർസ്യുസ്

ബെംഗളൂരു: നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങള്‍ ശക്തിപ്പെടുമ്പോഴും സ്വകാര്യ കാറുകള്‍ സ്വന്തമാക്കുന്നവരുടെ എണ്ണം കൂടുന്നതായി കണക്കുകള്‍.ബെംഗളൂരുവില്‍ രജിസ്റ്റർ ചെയ്ത കാറുകളുടെ എണ്ണം 25 ലക്ഷം കവിഞ്ഞു.ഇരുചക്രവാഹനങ്ങളുടെ എണ്ണവും നഗരത്തില്‍ കൂടുകയാണ്. നഗരത്തില്‍ ആകെ 87 ലക്ഷം ഇരുചക്രവാഹനങ്ങളുണ്ട്. നഗരത്തിലെ ആകെ വാഹനങ്ങളുടെ 70 ശതമാനവും ബൈക്കുകളാണ്. ബെംഗളൂരുവിലെ ആകെ വാഹനങ്ങളുടെ എണ്ണം 1.28 കോടിയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 5 വർഷത്തിനിടെ 5 ലക്ഷത്തോളം പുതിയ സ്വകാര്യ കാറുകള്‍ നിരത്തിലിറങ്ങിയതായാണ് കണക്കുകള്‍ പറയുന്നത്. അഥവാ വർഷത്തില്‍ ശരാശരി 1 ലക്ഷം കാറുകള്‍ വീതം നിരത്തിലിറങ്ങുന്നു.ഇന്ത്യയില്‍ ബെംഗളൂരു കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാറുകളുള്ളത് ഡല്‍ഹിയിലാണ്. 22 ലക്ഷം കാറുകളാണ് ഡല്‍ഹിയിലുള്ളത്. രാജ്യത്തെ ഏറ്റവും വലിയ നഗരമായിട്ടും ഡല്‍ഹി ഇക്കാര്യത്തില്‍ രണ്ടാമത് വന്നത് ബെംഗളൂരുവിലെ ജനങ്ങളുടെ സാമ്പത്തികനിലയുടെ മേന്മയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മുംബൈയില്‍ ആകെ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത് 15 ലക്ഷം കാറുകളാണ്.പൊതുഗതാഗതം ക്ഷയിക്കുന്നതാണ് സ്വകാര്യ വാഹനങ്ങള്‍ പെരുകാൻ കാരണമെന്ന് ബെംഗളൂരുവിലെ ഗതാഗത വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ബസ് സർവീസുകളും മെട്രോ സർവീസുകളും കൂടുതല്‍ മെച്ചപ്പെടുത്തണം.

നയങ്ങളും സ്വകാര്യ വാഹന ഉപഭോഗം കുറയ്ക്കുന്നത് ലക്ഷ്യമാക്കി വേണം നിർമിക്കാനെന്നും വിദഗ്ധർ പറയുന്നു.ട്രാഫിക് തിരക്കുകളില്‍ വലയുമ്പോഴും ജനങ്ങള്‍ പൊതുഗതാഗതത്തിലേക്ക് തിരിയുന്നില്ലെന്നത് ആശങ്കയാണ്. മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് ‘ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി’ കുറവായതും പ്രശ്നമായി ചൂണ്ടിക്കാണിക്കാണിക്കപ്പെടുന്നുണ്ട്. മെട്രോ ഇറങ്ങിയ ശേഷം പ്രധാന നഗരമേഖലകളിലേക്ക് ഓട്ടോയോ കാറോ വിളിച്ച്‌ പോകേണ്ട സ്ഥിതിയാണ്.ജനസാന്ദ്രതയുള്ള മേഖലകളില്‍ പലയിടത്തേക്കും ഇപ്പോഴും മെട്രോ സർവീസ് എത്തിയിട്ടില്ല. ഫേസ് 3, ഫേസ് 3A പാതകളുടെ ജോലികള്‍ ഇനിയും എവിടെയുമെത്തിയിട്ടില്ല. തുരങ്കപാതകളും എലിവേറ്റഡ് പാതകളുമുള്ള ഈ സ്ട്രെച്ചുകളുടെ ജോലികള്‍ തീരാൻ ഇനിയും വർഷങ്ങളെടുക്കും. കഴിഞ്ഞ നാലര വർഷമായി പുതിയ മെട്രോ സ്ട്രെച്ചുകളൊന്നും നിർമിക്കപ്പെട്ടിട്ടില്ല എന്നത് പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്ന ഘടകമാണ്. ഇതുകൂടാതെ ചില തുരങ്ക റോഡുകളും സംസ്ഥാന സർക്കാർ ബെംഗളൂരുവില്‍ നിർമിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ഇവയും നിലവില്‍ ഡിപിആറിന്റെയും ടെൻഡറിന്റെയുമെല്ലാം തലത്തിലാണ്. ചില കോടതി കേസുകളും നിലനില്‍ക്കുന്നു. ഇവയും നിർമാണം തുടങ്ങാനും പൂർത്തീകരിക്കാനും കൊല്ലങ്ങള്‍ ഏറെയെടുക്കും.

You may also like

error: Content is protected !!
Join Our WhatsApp Group