Home Featured സര്‍വകലാശാലകളിലെ അവസാന വര്‍ഷ പരീക്ഷകള്‍ നടത്താം; വിദ്യാര്‍ത്ഥികളുടെ ആവശ്യം തള്ളി സുപ്രീം കോടതി

സര്‍വകലാശാലകളിലെ അവസാന വര്‍ഷ പരീക്ഷകള്‍ നടത്താം; വിദ്യാര്‍ത്ഥികളുടെ ആവശ്യം തള്ളി സുപ്രീം കോടതി

by admin

ന്യൂഡല്‍ഹി: അവസാനവര്‍ഷ സര്‍വകലാശാല പരീക്ഷകള്‍ക്ക് അനുമതി നല്‍കി സുപ്രിംകോടതി. പരീക്ഷകള്‍ നടത്തമെന്ന യുജിസി നിലപാടിന് സുപ്രിംകോടതി അംഗീകാരം നല്‍കി. യുജിസി മാര്‍ഗനിര്‍ദേശങ്ങള്‍ റദ്ദാക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് തള്ളിയത്.

ലാവ്​ലിന്‍ അഴിമതി കേസ്​ പുതിയ ബെഞ്ചിലേക്ക്​; കേസ്​ തിങ്കളാഴ്​ച പരിഗണിക്കും

എല്ലാ സംസ്ഥാനങ്ങളും പരീക്ഷകള്‍ നടത്തണമെന്നാണ് സുപ്രീം കോടതി പറഞ്ഞത്. അതിന് കഴിയാത്ത സാഹചര്യമുള്ളവര്‍ യുജിസിയെ സമീപിക്കണം. പരീക്ഷ നടത്താതെ കുട്ടികളെ പ്രമോട്ട് ചെയ്യാന്‍ പറ്റില്ല എന്നും സുപ്രീം കോടതി അറിയിച്ചു.

കർണാടകയിൽ ഇന്ന് കുതിച്ചു കയറി കോവിഡ്

സംസ്ഥാനങ്ങളിലെ ദുരന്ത മാനേജ്‌മെന്റ് അതോറിറ്റികള്‍ക്ക് പരീക്ഷ റദ്ദാക്കാന്‍ പറയാന്‍ കഴിയും. പക്ഷേ മുന്‍ പരീക്ഷകളിലെ പ്രകടനം വിലയിരുത്തി ജയിപ്പിക്കണമെന്ന് പറയാന്‍ ദുരന്ത മാനേജ്‌മെന്റ് അതോറിറ്റിക്ക് കഴിയില്ല. അത് അതോറിറ്റിയുടെ അധികാര പരിധിക്ക് പുറത്തുള്ള വിഷയമാണെന്നും സുപ്രിംകോടതി പറഞ്ഞു.

കൂട്ടുപുഴ ചെക്ക് പോസ്റ്റ് രാത്രി യാത്ര നിരോധനം ,ക്ലേശത്തിലായി യാത്രക്കാർ , ബാവലിയിലും മുത്തങ്ങയിലും സമയ ക്രമം കർശനം

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group