Home Featured കര്‍ണാടകയില്‍ പോപ്പുലര്‍ ഫ്രണ്ടിനെയും എസ്ഡിപിയെയും നിരോധിച്ചേയ്ക്കും

കര്‍ണാടകയില്‍ പോപ്പുലര്‍ ഫ്രണ്ടിനെയും എസ്ഡിപിയെയും നിരോധിച്ചേയ്ക്കും

by admin

ബംഗളൂരു: കര്‍ണാടകയില്‍ പോപ്പുലര്‍ ഫ്രണ്ടിനെയും എസ്ഡിപിയെയും നിരോധിച്ചേയ്ക്കുമെന്ന് റിപ്പോര്‍ട്ട്. ബംഗളൂരുവില്‍ നടന്ന അക്രമത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പോപ്പുലര്‍ ഫ്രണ്ട് അതിന്റെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐ എന്നീ സംഘടനകളെയാണ് സര്‍ക്കാര്‍ നിരോധിക്കാനൊരുങ്ങുന്നത്.

ഓഗസ്റ്റ് 20 ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. സംസ്ഥാന പഞ്ചായത്ത് രാജ്- ഗ്രാമവികസന വകുപ്പ് മന്ത്രി കെഎസ് ഈശ്വരപ്പയാണ് ഇതുസംബന്ധിച്ച വിവരം കൈമാറിയത്.

നാട്ടിൽ കുടുങ്ങിയവർക്ക്‌ വേണ്ടി ബാംഗ്ലൂർ മലയാളിയുടെ പുതിയ സംരംഭം “ഘർ പേ രഹോ ” ശ്രദ്ധേയമാവുന്നു

ഓഗസ്റ്റ് 11 ന് നടന്ന അക്രമത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ നിരവധി ആളുകള്‍ അറസ്റ്റിലായിരുന്നു. അക്രമത്തിന് പ്രേരിപ്പിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തതത്. രണ്ട് സംഘടനകളെയും നിരോധിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് വിവിധ മേഖലകളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടെന്നും മന്ത്രി അറിയിച്ചു. ഉപമുഖ്യമന്ത്രി സിഎന്‍ അശ്വന്ത് നാരായണ്‍, റവന്യു മന്ത്രി ആര്‍ അശോക എന്നിവരും നിരോധനം സംബന്ധിച്ച സൂചനകള്‍ നല്‍കിയിട്ടുണ്ട്.

വെ​ട്ടി​പ്പി​ടി​ക്ക​ല്‍ ന​യ​ത്തെ ഇ​ന്ത്യ എ​ന്നും എ​തി​ര്‍​ത്തി​ട്ടു​ണ്ട്, ല​ഡാ​ക്കി​ലെ ഇ​ന്ത്യ​ന്‍ ശ​ക്തി ലോ​കം ക​ണ്ടു. : പ്ര​ധാ​ന​മ​ന്ത്രി

രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 65000ത്തിലധികം പേര്‍ക്ക്

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group