Home Featured വെ​ട്ടി​പ്പി​ടി​ക്ക​ല്‍ ന​യ​ത്തെ ഇ​ന്ത്യ എ​ന്നും എ​തി​ര്‍​ത്തി​ട്ടു​ണ്ട്, ല​ഡാ​ക്കി​ലെ ഇ​ന്ത്യ​ന്‍ ശ​ക്തി ലോ​കം ക​ണ്ടു. : പ്ര​ധാ​ന​മ​ന്ത്രി

വെ​ട്ടി​പ്പി​ടി​ക്ക​ല്‍ ന​യ​ത്തെ ഇ​ന്ത്യ എ​ന്നും എ​തി​ര്‍​ത്തി​ട്ടു​ണ്ട്, ല​ഡാ​ക്കി​ലെ ഇ​ന്ത്യ​ന്‍ ശ​ക്തി ലോ​കം ക​ണ്ടു. : പ്ര​ധാ​ന​മ​ന്ത്രി

by admin

ന്യൂ ഡല്‍ഹി : 74-ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ല്‍ ചെ​ങ്കോ​ട്ട​യി​ല്‍ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്ക​വെ കി​ഴ​ക്ക​ന്‍ ല​ഡാ​ക്ക് അ​തി​ര്‍​ത്തി​യി​ലെ ക​ട​ന്നു​ക​യ​റ്റ​ത്തി​ല്‍ ചൈ​ന​യെ പ​രോ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വെ​ട്ടി​പ്പി​ടി​ക്ക​ല്‍ ന​യ​ത്തെ ഇ​ന്ത്യ എ​ന്നും എ​തി​ര്‍​ത്തി​ട്ടു​ണ്ടെ​ന്നും, ല​ഡാ​ക്കി​ലെ ഇ​ന്ത്യ​ന്‍ ശ​ക്തി ലോ​കം ക​ണ്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീ​ക​ര​വാ​ദ​വും വെ​ട്ടി​പ്പി​ടി​ക്ക​ല്‍ ന​യ​വും ഒ​രേ പോ​ലെ നേ​രി​ടും. അ​തി​ര്‍​ത്തി​യി​ലെ പ്ര​കോ​പ​ന​ത്തി​ന് അ​തേ നാ​ണ​യ​ത്തി​ല്‍ രാ​ജ്യം മ​റു​പ​ടി ന​ല്‍​കി. ഇ​ന്ത്യ​യു​ടെ പ​ര​മാ​ധി​കാ​രം ചോ​ദ്യം ചെ​യ്യാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെന്നു പറഞ്ഞ പ്രധാനമന്ത്രി വീ​ര​മൃ​ത്യു വ​രി​ച്ച ജ​വാ​ന്മാ​ര്‍​ക്ക് ആ​ദ​രം അ​ര്‍​പ്പി​ക്കു​ന്ന​താ​യും അറിയിച്ചു. ജ​മ്മു കാ​ഷ്മീ​രി​ല്‍ മ​ണ്ഡ​ല പു​ന​ര്‍​നി​ര്‍​ണ​യ​ത്തി​നു​ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

രാ​വി​ലെ 7.30നു തന്നെ പ്ര​ധാ​ന​മ​ന്ത്രി ചെ​ങ്കോ​ട്ട​യി​ല്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി. നിശ്ചയിച്ച സമയത്തു തന്നെ എത്തിയ പ്ര​ധാ​ന​മ​ന്ത്രി രാ​ജ്ഘ​ട്ടി​ല്‍ രാ​ഷ്ട്ര​പി​താ​വി​ന് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പി​ച്ച ശേ​ഷ​മാ​ണ് ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി​യ​ത്. ശേ​ഷം സൈ​ന്യം ന​ല്‍​കി​യ ദേ​ശീ​യ അ​ഭി​വാ​ദ്യ​വും അ​ദ്ദേ​ഹം സ്വീ​ക​രി​ച്ചു. മേ​ജ​ര്‍ സൂ​ര്യ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ദേ​ശീ​യ അ​ഭി​വാ​ദ്യം ന​ല്‍​കി​യ​ത്.

ഇന്ത്യന്‍ കൊ-വാക്‌സിന്‍ ആദ്യട്രയലില്‍ സുരക്ഷിതം

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ചടങ്ങ്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചടങ്ങിലേക്ക് കേന്ദ്രമന്ത്രിമാര്‍, ജഡ്‌ജിമാര്‍, ഉന്നതോദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരടക്കം നാലായിരത്തോളം പേര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. ഡോക്ടര്‍മാരും, നേഴ്‌സുമാരും ശുചീകരണ തൊഴിലാളികളും ഉള്‍പ്പെടുന്ന കോവിഡ് പോരാളികളെയും അസുഖം ഭേദമായ ചിലരെയും ക്ഷണിച്ചിരുന്നു.

ശീതീകരിച്ച ഭക്ഷണത്തില്‍ നിന്ന് കൊറോണ പടരില്ല; പേടിക്കേണ്ട സാഹചര്യമില്ലെന്ന് ലോകാരോഗ്യ സംഘടന

ചെങ്കോട്ടയുടെ ലാഹോറി ഗേറ്റില്‍ ആറട് അകലം പാലിച്ചാണ് കസേരകള്‍ നിരത്തിയിരിക്കുന്നത്. . നൂറില്‍ താഴെ പേര്‍ക്കുള്ള കസേര മാത്രമേ പ്രധാന വേദിയില്‍ ഉണ്ടാകു. ചടങ്ങ് കാണാന്‍ എതിര്‍വശത്ത് അഞ്ഞൂറിലധികം പേര്‍ക്ക് സൗകര്യം ഒരുക്കിയിരിക്കുന്നു. സ്കൂള്‍ കുട്ടികള്‍ക്കു പകരം എന്‍സിസി കേഡറ്റുകളാകും ഇത്തവണ പരേഡിനെത്തിയത്.

നാട്ടിൽ കുടുങ്ങിയവർക്ക്‌  വേണ്ടി ബാംഗ്ലൂർ മലയാളിയുടെ പുതിയ സംരംഭം  "ഘർ പേ രഹോ " ശ്രദ്ധേയമാവുന്നു    

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group