Home Featured സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ബെംഗളൂരു സൗഹൃദ സംഗമം 15ന്

സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ബെംഗളൂരു സൗഹൃദ സംഗമം 15ന്

by admin

ബെംഗളൂരു: കേരള സംസ്ഥാന മുസ്‌ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന കേരളത്തിനു പുറത്തെ ആദ്യ സൗഹൃദ സംഗമം പതിനഞ്ചിന് ബെംഗളൂരുവില്‍.വില്‍സണ്‍ ഗാര്‍ഡന്‍ പാലസ് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം മൂന്നരക്ക് നടക്കുന്ന സംഗമത്തില്‍ മതരാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

സാദിഖലി ശിഹാബ് തങ്ങള്‍ മുസ്‌ലിം ലീഗ് കേരള സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കേരളത്തിലെ പതിനാല് ജില്ലകളിലും നടത്തിയ സൗഹൃദ സംഗമങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംഗമത്തില്‍ വിവിധ മത മേലധ്യക്ഷന്മാരുടെ സാന്നിദ്ധ്യം സമൂഹത്തിന് ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നല്‍കുമെന്ന് എ.ഐ.കെ.എം.സി.സി ബെംഗളൂരു സെക്രട്ടറി എം.കെ നൗഷാദ് പറഞ്ഞു.

ശിഹാബ് തങ്ങള്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ സിദ്ദീഖ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വി.കെ നാസര്‍ ഹാജി, സിദ്ദീഖ് തങ്ങള്‍, റഹീം ചാവശ്ശേരി, മുനീര്‍ ടി.സി, അഷ്‌റഫ് കമ്മനഹള്ളി, നാസര്‍ നീല്‍സാന്ദ്രഅബ്ദുല്ല മാവള്ളി, സ്വാദിഖ് ബി.ടി.എം, സിറാജ് മുഗള്‍, മുഹമ്മദ് മാര്‍ത്തഹള്ളി. റസാഖ് എം.കെ, അബ്ദുല്ല പാറായി, മുസ്തഫ ഇലക്‌ട്രോണിക് സിറ്റി എന്നിവര്‍ക്ക് വിവിധ ചുമതലകള്‍ നല്‍കി. എം.കെ നൗഷാദ് സ്വാഗതവും വി.കെ നാസര്‍ ഹാജി നന്ദിയും പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group