Home കർണാടക മറ്റൊരു ജാതിയില്‍പ്പെട്ട വിവാഹിതയായ സ്ത്രീയുമായി അടുപ്പം; ഉറങ്ങിക്കിടന്ന മകനെ അമ്മ അടിച്ച്‌ കൊന്നു

മറ്റൊരു ജാതിയില്‍പ്പെട്ട വിവാഹിതയായ സ്ത്രീയുമായി അടുപ്പം; ഉറങ്ങിക്കിടന്ന മകനെ അമ്മ അടിച്ച്‌ കൊന്നു

ബെംഗളൂരു: കര്‍ണാടകയില്‍ ദുരഭിമാനക്കൊല. മറ്റൊരു ജാതിയില്‍പ്പെട്ട വിവാഹിതയായ സ്ത്രീയുമായി അടുപ്പമെന്ന സംശയത്തിന്റെ പേരില്‍ അമ്മ ഉറങ്ങിക്കിടക്കുന്ന തന്റെ മകനെ അടിച്ചുകൊന്നു.തുംകൂരു ജക്കനഹള്ളി ഗ്രാമത്തിലെ മുത്തുരാജ് ആണ് കൊല്ലപ്പെട്ടത്. മാതാവ് ശിവമ്മയെ പൊലിസ് അറസ്റ്റ് ചെയ്തു.33 വയസുകാരനാ മുത്തുരാജ് ഉറങ്ങിക്കിടക്കവേ 55 വയസുകാരിയായ മാതാവ് തടിക്കഷ്ണം കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. രാവിലെ മുത്തുരാജിനെ വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ സഹോദരി എത്തിയപ്പോള്‍ കിടക്കയില്‍ ഇയാള്‍ മരിച്ചുകിടക്കുന്നതാണ് കണ്ടത്. ഉടനെ അയല്‍ക്കാരും നാട്ടുകാരും ഓടിക്കൂടുകയും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു.

പ്രാഥമിക പരിശോധനില്‍ തന്നെ മുത്തുരാജിന്റെ മുഖത്തും തലയിലും മുറിവുകള്‍ കണ്ട പൊലീസ് കൊലപാതകമെന്ന് ഉറപ്പിക്കുകയായിരുന്നു.അമ്മയേയും സഹോദരിയേയും പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നതിനിടെയാണ് അമ്മ കുറ്റം സമ്മതിച്ചത്. ഒരു വിവാഹം കഴിച്ചവളും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിയെ മകന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അത് സഹിക്കാനാകാതെയാണ് കൃത്യം ചെയ്തതെന്നുമാണ് ശിവമ്മയുടെ മൊഴി. സംഭവം നടക്കുമ്പോള്‍ വീടിന് പുറത്ത് പായ വിരിച്ച്‌ കിടന്ന് ഉറങ്ങുകയാരുന്നു മുത്തുരാജ്. മാതാവും മകനും തമ്മില്‍ മുമ്പ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അയല്‍ക്കാരും വീട്ടുകാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group